Image

ആശാ മാത്യൂ ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക്

കെ കെ വര്ഗീസ്  Published on 24 January, 2022
ആശാ മാത്യൂ ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക്

മിനസോട്ട:   മിനസോട്ട മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിച്ച് ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ നിന്നും 
ആശാ മാത്യൂ  നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. 

ലേക്ക് സുപ്പീരിയർ, ലേക്ക് മിഷിഗൺ, ലേക്ക് ഹ്യൂറോൺ, ലേക്ക് എറീ, ലേക്ക് ഒൻ്റാരിയോ എന്നീ അഞ്ചു തടാകങ്ങളുടെ കൂട്ടായ്മയായ ഗ്രേറ്റ് ലേക്ക്സിന്റെ  തീരങ്ങളിലുള്ള സംസ്ഥാനങ്ങളായ മിഷിഗൺ, മിനസോട്ട, വിസ്ക്കോൺസിൻ എന്നിവ  അടങ്ങിയതാണ് ഈ റീജിയൻ 

ഏറെ ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പിലെ അമേരിക്കൻ കാഴ്ച്ചകൾ എന്ന പരിപാടിയുടെ അവതാരകയും കോഓർഡിനേറ്ററുമായി ലോക മലയാളികൾക്ക് സുപരിചിതയായ ആശാ മാത്യു, 2003-ലാണ്   മെമ്ഫിസിലേക്ക്  കുടിയേറിയത്. പിന്നീട് ഒഹയോയിലും, ചിക്കാഗോയിലും, തുടർന്ന് 2019-ൽ ഇപ്പോൾ താമസിക്കുന്ന മിനസോട്ടയിലേക്കും  താമസം മാറി. ഇപ്പോൾ അമേരിക്കയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിൽ, ഐ.ടി. പ്രൊഫഷണലായി പ്രവർത്തിക്കുന്നു. 

ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് പരിപാടിയിലൂടെ  ഒട്ടേറെ മലയാളികളുമായി ഇടപെടുവാൻ  കഴിഞ്ഞു. 

ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് മെംഫിസ് എന്ന സംഘടനയിൽ, മലയാളി സംസ്ക്കാരത്തെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചതു മുതൽ, കേരളാ അസ്സോസിയേഷൻ ഓഫ് ഒഹയോയുടെ പ്രസിഡൻ്റ്, ചിക്കാഗോ സീറോമലബാർ ദേവാലയത്തിലെ കൾച്ചറൽ അക്കാഡമി ബോർഡ് മെമ്പർ, ചിക്കാഗോ മലയാളി അസ്സോസിയേഷൻവിമൻസ് ഫോറം കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോമായിലൂടെ, മിനസോട്ട മലയാളി അസ്സോസിയേഷനേയും, ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയനേയും, ദേശീയ സമിതിയിൽപ്രതിനിധാനം ചെയ്യുക എന്നതാണ് ആശാ മാത്യൂ ആഗ്രഹിക്കുന്നത്.
സിബു മാത്യൂവാണ് ഭർത്താവ്, നെസ്സ, ടിയാ എന്നിവർ മക്കളുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക