Image

സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കും ; പ്രഖ്യാപനം ബഡ്ജറ്റില്‍

ജോബിന്‍സ് തോമസ് Published on 19 January, 2022
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കും ; പ്രഖ്യാപനം ബഡ്ജറ്റില്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ആലോചന. 57 വയസ്സായി ഉയര്‍ത്താനാണ് ആലോചന. ഇപ്പോള്‍ അത് 56 ആണ്.  ഈ പ്രഖ്യാപനം 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്ര നേരത്തെ വിരമിക്കുന്നത് കേരളത്തില്‍ മാത്രമാണ്, ചില സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 58 വയസും ചിലതില്‍ 60 ഉം ആണ്.

നിലവിലെ സാമ്പത്തീക പ്രതിസന്ധിക്ക് താത്ക്കാലികാശ്വാസം ലഭിക്കുമെന്നതാണ് ഇതില്‍ സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടം. വിരമിക്കല്‍ പ്രായം ഒരു വര്‍ഷമായി വര്‍ധിപ്പിച്ചാല്‍, ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള സേവന ആനുകൂല്യങ്ങള്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കാം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലായതിനാല്‍ ഇത് ധനമന്ത്രി ബാലഗോപാലിന് വലിയ ആശ്വസമായി മാറും. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ബാലഗോപാലിന് കടം വാങ്ങുക എന്ന ഏക പോംവഴി മാത്രമേ നിലവില്‍ മുന്നിലുള്ളൂ.

പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ചുള്ള ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ പഠനം നടത്താന്‍ അഞ്ചംഗം ഉന്നതാധികാര സമിതിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് യുവജന സംഘടനകളില്‍ നിന്നും പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സില്‍ നിന്നും കനത്ത പ്രതിഷേധം വിളിച്ച് വരുത്താനും കാരണമാവും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക