Image

കോടിയേരി പിണറായിയുടെ അമിത് ഷാ ; ശ്രമം റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ ; ആഞ്ഞടിച്ച് കെ. മുരളീധരന്‍

ജോബിന്‍സ് തോമസ് Published on 19 January, 2022
കോടിയേരി പിണറായിയുടെ അമിത് ഷാ ; ശ്രമം റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ ; ആഞ്ഞടിച്ച് കെ. മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷനേതാക്കളെവിടെ എന്ന് ചോദിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്ന് പറഞ്ഞ മുരളീധരന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോളത്തെ ശ്രമമെന്നും തുറന്നടിച്ചു. 

അങ്ങനെ റിയാസിനെ കോണ്‍ഗ്രസിന്റെ ചെലവില്‍ മുഖ്യമന്ത്രിയാക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. റിയാസിനെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയ്യില്‍ വേണം അതിനാലാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി വര്‍ഗ്ഗീയത പറയണ്ട മുരളീധരന്‍ പറഞ്ഞു. 

സിപിഎമ്മില്‍ എവിടെയാണ് ന്യൂനപക്ഷ നേതാക്കള്‍ എന്നു ചോദിച്ച മുരളീധരന്‍ കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല എന്ന് കോടിയേരിക്ക് അഭിപ്രായമുണ്ടെങ്കില്‍ ഇന്ത്യയില്‍ മറ്റെവിടെയും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും മുരളീധരന്‍ ചോദിച്ചു. 

തരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ സമുദായം പറഞ്ഞുള്ള കോടിയേരിയുടെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി രംഗത്ത് വന്നിട്ടും, ദേശീയ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വീണ്ടും കോടിയേരി വിമര്‍ശനം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിയേയും മന്ത്രി റിയാസിനേയും ഉള്‍പ്പെടുത്തി മറുപടിയുമായി കെ. മുരളീധരന്‍ രംഗത്ത് വന്നത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക