Image

സഹോദര ഭാര്യയെ സ്വന്തം തട്ടകത്തിലെത്തിച്ച് അഖിലേഷിന് ബിജെപിയുടെ മറുപടി

ജോബിന്‍സ് തോമസ് Published on 19 January, 2022
സഹോദര ഭാര്യയെ സ്വന്തം തട്ടകത്തിലെത്തിച്ച് അഖിലേഷിന് ബിജെപിയുടെ മറുപടി

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യ അപര്‍ണ യാദവ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. അഖിലേഷ് യാദവിന്റെ സഹോദരനും മുലായം സിംഗ് യാദവിന്റെ ഇളയ മകനുമായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്.

യുപിയില്‍ കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയിലെ മൂന്ന് മന്ത്രിമാരും നിരവധി എംഎല്‍എമാരും പാര്‍ട്ടി വിട്ട് അഖിലേഷ് യാദവിനൊപ്പം ചേര്‍ന്നിരുന്നു. ഇത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ്
 മുലായം സിംഗ് യാദവിന്റെ ഇളയ മകന്‍ പ്രതീകിന്റെ ഭാര്യ അപര്‍ണ യാദവിനെ സ്വന്തം തട്ടകത്തിലെത്തിച്ച് അഖിലേഷിന് ബിജെപി മറുപടി നല്‍കിയത്. 

നിര്‍ണായകമായ യുപി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് പ്രധാന വെല്ലുവിളിയായി ഉയര്‍ന്ന് വന്നിരിക്കുന്നത് മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ മുന്നണി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍സിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും അദ്ദേഹം നേടിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക