Image

ധീരജ് വധം ; യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍

ജോബിന്‍സ് തോമസ് Published on 19 January, 2022
ധീരജ് വധം ; യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്തംഗമായ സോയ്‌മോന്‍ സണ്ണിയാണ് അറസ്റ്റിലായത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ല ജനറല്‍ സെക്രട്ടറിയാണ്.

ചേലച്ചുവട്ടിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ധീരജ് കൊലപാതക കേസിലെ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 22 വരെയും 3,4,5 പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്. 

കേസിലെ പ്രധാന തെളിവായ ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കി കളക്ടറേറ്റിന് മുന്നിലുള്ള വനപ്രദേശത്ത് കത്തി ഉപേക്ഷിച്ചതായാണ് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക