Image

മോന്‍സന്റെ  വ്യാജ പുരാവസ്തുക്കളിലും ഒറിജിനല്‍ എന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ

Published on 17 January, 2022
മോന്‍സന്റെ  വ്യാജ പുരാവസ്തുക്കളിലും ഒറിജിനല്‍ എന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ

 

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ.

ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും പരിശോധനയില്‍ കണ്ടെത്തി.

ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ അപീല്‍ കമിറ്റി പരിശോധിച്ചത്. ഇതില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍.

മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ കണ്ടെത്തിയിരിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചെമ്പോല പുരാവസ്തുവല്ലെന്ന റിപോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ എ എസ് ഐ തയാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപോര്‍ട്ടില്‍ എ എസ് ഐ പറയുന്നത്.

 

Join WhatsApp News
പാഞ്ചാലിക്ക് വാട്ട്സ്ആപ്പ് 2022-01-18 20:49:20
അതെ! ഇ ആർക്കിയോളജി ഡിപ്പാർട്മെന്റിൽ ജോലി ചെയുന്ന ഏക് സ്‌പെർട്സ് ആണ് വേദങ്ങൾ 16 ആയിരം വർഷങ്ങൾ പഴക്കം. ധ്വരക ഗുജറാത്ത് തീരത്തു കടലിൽ ഉണ്ട്, രാമൻ ലങ്കയിലേക്ക് പോകാൻ പണിത ചിറയാണ് ആഡംസ് ബ്രിഡ്ജ്, അണ്ണാന്റ്റെ പുറത്തെ വര ശ്രീ രാമൻ തലോടിയതാണ്. അപ്പോൾ അങ്ങേര് സീതയെ തലോടിയിട്ടില്ല എന്ന് വ്യക്തം അതാണ് 10 തല ഉള്ളവൻറ്റെ കൂടെ ഒളിച്ചോടിയതു. തെക്കേ ഇന്ത്യയിലുള്ളവർ കുരങ്ങൻമ്മാർ ആയിരുന്നു, അതാണ് പരിണാമം എന്നൊക്കെ തെളിയിക്കുന്നത്. ഗണപതിക്ക്‌ കളിക്കാൻ മോബൈൽ ഫോൺ ഉണ്ടായിരുന്നു. പാഞ്ചാലിക്ക് വാട്ട്സ്ആപ്പ് ഉണ്ടായിരുന്നു. സർജറി മുതൽ റോക്കറ്റ് വിടുന്നതുപോലും ഞങ്ങളുടെ ഗ്രന്ഥത്തിൽ ഉണ്ട് എന്ന് പറയുന്നവർ; ഇനി ശാസ്ത്രം ഓരോന്ന് കണ്ടുപിടിക്കുന്നതുവരെ കാത്തിരിക്കരുത്. നിങ്ങളുടെ ഗ്രന്ഥത്തിൽ ഇനിയും എന്തൊക്കെ ഉണ്ടെന്നു എഴുതി വെക്കുക. അപ്പോൾ അത് നോക്കി ഇനി സയൻറ്റിസ്റ്റുകൾ കണ്ടുപിടിച്ചോളും - നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക