Image

ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍ സദന്.

Published on 16 January, 2022
ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍ സദന്.

 

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് -പുതുവവത്സര ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12കോടി ലഭിച്ചത് കോട്ടയം കുടയംപടി സ്വദേശി ഒളിപ്പറമ്പില്‍ സദന്. പെയിന്റിംങ് തൊഴിലാളിയാണ് സദന്‍.

കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദന്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 
കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്.

ഒന്നാം സമ്മാനം അടിച്ചതിന്റെ ആഹ്ളാദത്തിലാണ് കുടുംബം.

പെയിന്റിംങ് തൊഴിലാളിയായ സദന്‍ കുടയംപടിയ്ക്കു സമീപമുള്ള പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. 

കുടയംപടിയിലെ ചെറിയ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ്  ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും , സഞ്ജയ് സദനും. സനീഷ് മംഗളം വീക്കിലി ആര്‍ട്ടിസ്‌റ് ആണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക