Image

കിറ്റക്‌സിനെതിരെ പുതിയ ആരോപണം ; പെരിയാര്‍വാലി കനാല്‍ തുരന്ന് അനധികൃതമായി വെള്ളമെടുക്കുന്നു

ജോബിന്‍സ് Published on 16 January, 2022
കിറ്റക്‌സിനെതിരെ പുതിയ ആരോപണം ; പെരിയാര്‍വാലി കനാല്‍ തുരന്ന് അനധികൃതമായി വെള്ളമെടുക്കുന്നു

കിറ്റക്‌സ് കമ്പനിക്കെതിരെ പുതിയ ആരോപണം . പെരിയാര്‍ വാലി കനാല്‍ തുരന്ന് അനധികൃതമായി കിറ്റക്‌സിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലേയ്ക്കും ഒപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളമെടുക്കുന്നുവെന്നാണ് ആരോപണം. കനാല്‍ ശുചീകരണത്തിനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. 

കിറ്റെക്സ് ഗാര്‍മെന്റ്സിന് പിന്നിലുള്ള പെരിയാര്‍വാലി സബ്കനാല്‍ തുരന്ന് അവിടെ പ്ലാസ്റ്റിക് പൈപ്പ് സ്ഥാപിച്ച് അതിലൂടെ കമ്പനിയുടെ സ്ഥലത്തെ കുളത്തിലേക്ക് വെള്ളം ശേഖരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് പി.വി. ശ്രീനിജന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. പെരിയാര്‍വാലി പദ്ധതി ഉദ്യോഗസ്ഥരും എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 

കനാലിലൂടെ വെള്ളം എത്തുന്നില്ല എന്ന് കിഴക്കമ്പലത്തെ നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തൈക്കാവ്, വിലങ്ങ് പ്രദേശങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്ന സബ് കനാലാണ് പെരിയാര്‍ വാലി. സ്ഥലത്തെത്തിയ എംഎല്‍എയെ കിറ്റക്‌സ് തൊഴിലാളികള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി. 

എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കിറ്റെക്‌സ് തൊഴിലാളികള്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക