Image

നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

Published on 15 January, 2022
 നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

 

കുവൈറ്റ് സിറ്റി: വിദേശത്തുനിന്നെത്തുന്നവര്‍ നാട്ടില്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധന പിന്‍വലിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച് എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം നല്‍കി.

ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ തുല്യതയുടേയും ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകള്‍ .ആയതിനാല്‍ അടിയന്തരമായി ഈ നിബന്ധനകള്‍ പിന്‍വലിക്കണം.

കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്നു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എയര്‍ സുവിധയിലെ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ നിരവധി നിവേദനങ്ങള്‍ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.


ഈ വിഷയത്തിലും സര്‍ക്കാര്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി ജീവ് സ് എരിഞ്ചേരി, ജനറല്‍ സെക്രട്ടറി അരുള്‍ രാജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക