Image

മാർ ജോസഫ് പാംപ്ലാനി തലശേരി ആർച്ച് ബിഷപ്പ് 

Published on 15 January, 2022
മാർ ജോസഫ് പാംപ്ലാനി തലശേരി ആർച്ച് ബിഷപ്പ് 

കൊച്ചി: തലശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയെയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെയും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സിനഡ്  തിരഞ്ഞെടുത്തു.  മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ആർച്ച് ബിഷപ്പുമാരെ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് സീറോമ ലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. സ്ഥാനാരോഹണ തീയതികൾ പിന്നീടു തീരുമാനിക്കും.

തലശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ് മാർ പാംപ്ലാനി തലശേരി അതിരൂപതയിലെ ചരൾ ഇടവകാംഗമാണ്. പാംപ്ലാനിയിൽ തോമസ്മേരി ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനായി 1969 ഡിസംബർ 3നാണ് ജനനം. 

അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. 

പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെട്ടിരിക്കുന്നത്. 1964 മേയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കൾ പരേതരായ മാണിയും ഏലിക്കുട്ടിയും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക