Image

കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചതായി മന്ത്രി

Published on 15 January, 2022
കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇന്‍സെന്റീവീനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 19,500ലധികം വരുന്ന കോവിഡ് ബ്രിഗേഡുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇവരുടെ അക്കൗണ്ടില്‍ തുകയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. 

ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായവരേയാണ് കോവിഡ് ബ്രിഗേഡില്‍ നിയമിച്ചത്. കോവിഡ് രണ്ടാം തരംഗ സമയത്ത് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദേശീയ തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ബ്രിഗേഡ് നിര്‍ത്തലാക്കിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക