Image

ബിഷപ്പ് ഫ്രാങ്കോ കേസ് ; അതിവേഗ അപ്പീലിന് പോലീസ് ; സ്വന്തം നിലയില്‍ അപ്പീല്‍ പോകാന്‍ കന്യാസ്ത്രിയും

ജോബിന്‍സ് Published on 15 January, 2022
ബിഷപ്പ് ഫ്രാങ്കോ കേസ് ; അതിവേഗ അപ്പീലിന് പോലീസ് ; സ്വന്തം നിലയില്‍ അപ്പീല്‍ പോകാന്‍ കന്യാസ്ത്രിയും

പീഡനാരോപണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സ്വന്തം നിലയില്‍ അപ്പീല്‍ പോകാനൊരുങ്ങി. പരാതിക്കാരിയായ കന്യാസ്ത്രി. മഠത്തില്‍ നിന്നു കൊണ്ട് തന്നെയാവും നിയമ പോരാട്ടം നടത്തുക. സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ഫോറമായിരിക്കും കന്യാസ്ത്രിയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക. 

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ കേസില്‍ അതിവേഗം അപ്പീല്‍ നല്‍കാനുള്ള സാധ്യത പൊലീസും തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂറ്ററോട് നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം അപ്പീല്‍ നല്‍കാന്‍ ഡിജിപി മുഖേന സര്‍ക്കാരിന് കത്ത് നല്‍കും. അടുത്ത ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ നീക്കം.

ഇരയുടെ മൊഴിയില്‍ കുത്തും കോമയും കുറഞ്ഞത് നോക്കി ആയിരുന്നില്ല സുപ്രധാനമായ ഈ കേസില്‍ കോടതി വിധി പറയേണ്ടിയിരുന്നതെന്നും മേല്‍ക്കോടതിയില്‍ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ അഗസ്റ്റില്‍ വട്ടോളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക