Image

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീടാക്രമിച്ച എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

Published on 15 January, 2022
ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീടാക്രമിച്ച എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.

ആര്‍എംപി പ്രവര്‍ത്തകരായ ഒന്‍പത് പേരെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്.

പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ കെ സി രാമചന്ദ്രനെ 2012 മെയ് പതിനഞ്ചിനാണ് അറസ്റ്റ് ചെയ്തത്. അന്നാണ് കേസിന് ആസ്പദമായ സംഭവം.

ആറ് ആര്‍ എം പി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് അന്ന് വടകര പൊലീസ് കേസെടുത്തത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുനരന്വേഷണം നടത്തി മൂന്ന് പേരെ കൂടി പ്രതി ചേര്‍ത്തു.

എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു. അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് രമേശ് മാമ്ബറ്റയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ടിപി കേസില്‍ എട്ടാംപ്രതിയാണ് കെ സി.രാമചന്ദ്രന്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാളിപ്പോള്‍ പരോളിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക