Image

ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു

പി.പി.ചെറിയാന്‍ Published on 15 January, 2022
ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി.

ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചത്.
340,000 വിദ്യാര്‍ത്ഥികളുടെ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ റിമോട്ട് ലേണിംഗിലേക്ക് മടങ്ങണമെന്നാവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. ചിക്കാഗൊയിലെ സംഘടിതരായ അദ്ധ്യാപക യൂണിയന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി വിദ്യാര്‍ത്ഥികള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നതും ക്ലാസ്സുകളില്‍ ഹാജരാകുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നു.
ചിക്കാഗൊ വിദ്യാഭ്യാസ അധികൃതര്‍ ടീച്ചേഴ്‌സ് യൂണിയനുമായി രണ്ടു ദിവസം മുമ്പാണ് ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനെകുറിച്ചു ധാരണയിലെത്തിയത്.
ബോസ്റ്റണ്‍ വിദ്യാഭ്യാസ ജില്ലയിലെ 52,000 വിദ്യാര്‍ത്ഥികള്‍ അറന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഇതേ ആവശ്യം ഉന്നയിച്ചു ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇതിനകം തന്നെ 5000 ത്തിലധികം പബ്ലിക്ക് സ്‌ക്കൂളുകള്‍ താല്‍ക്കാലികമായി അടച്ചിടുവാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക