Image

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുഷ്പയില്‍ അങ്ങനെ ചെയ്തതെന്ന് സാമന്ത

ജോബിന്‍സ് Published on 13 January, 2022
അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുഷ്പയില്‍ അങ്ങനെ ചെയ്തതെന്ന് സാമന്ത

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് 'പുഷ്പ'യിലെ ഐറ്റം നമ്പര്‍ ചെയ്തതെന്ന് നടി സാമന്ത. പുഷ്പ സിനിമയ്ക്കൊപ്പം തന്നെ സാമന്ത ചുവടു വച്ച 'ഊ അണ്ടവാ' എന്ന ഗാനവും ഓളം സൃഷ്ടിക്കുന്നുണ്ട്. അല്ലു അര്‍ജുന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഗാനം ചെയ്യില്ലായിരുന്നു എന്നാണ് സാമന്ത പറയുന്നത്.

തനിക്ക് പല ഇന്‍ഹിബിറ്റേഷന്‍സും ഉണ്ടായിരുന്നു. പാട്ട് എങ്ങിനെ പുറത്തു വരും എന്ന പേടിയും. പക്ഷെ അല്ലു അര്‍ജുന്‍ തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ആ പാട്ട് ചെയ്തത്. അല്ലെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്നാണ് സമാന്ത പറഞ്ഞത്.

സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാമന്ത ഈ ഗാനത്തില്‍ അഭിനയിച്ചത്. ഒന്നര കോടി രൂപയാണ് ഒരൊറ്റ ഗാനരംഗത്ത് അഭിനയിക്കുന്നതിന് വേണ്ടി താരം വാങ്ങിയ പ്രതിഫലം എന്നതും വാര്‍ത്തയായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഒരു ബോളിവുഡ് താരമാകും ഐറ്റം സോംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക