Image

ശൈത്യ ഗീതം (കവിത: ബിന്ദു ടിജി)

Published on 12 January, 2022
ശൈത്യ ഗീതം (കവിത: ബിന്ദു ടിജി)

ഞാൻ   സ്ഫടികത്തുണ്ട്
പതുപതുത്ത വിരൽ കൊണ്ട്
തുടച്ചു മിനുക്കി ചായം പുരട്ടി
എന്നെ കണ്ണാടിയാക്കുന്നതും കാത്ത് കാത്ത്

 നീ ഇളം നിലാവ്
ഞാൻ രാത്രിയിലെഴുതുന്ന  
കവിതയ്ക്കു കസവു തുന്നുന്നവൻ
പാതിരാവിൽ എന്റെ കവിതയിൽ
മിന്നിത്തിളങ്ങുന്നത് കാത്ത് കാത്ത്

മഞ്ഞു മൂടിയ ജാലക പാളികൾ
പച്ച മാഞ്ഞുപോയ വീട്ടുമുറ്റം
മുറിയ്ക്കുള്ളിൽ നിന്റെ നിശ്വാസം
ചൂട് പകരുന്നത് കാത്ത് കാത്ത്
 
 ഞാൻ ചലനമറ്റ് ചില്ലു മൂടിയ സമുദ്രം
സ്പന്ദിക്കാതെ തേങ്ങുന്നു  
നീ വെളുവെളുത്ത സൂര്യൻ
വരും പുലരിയിൽ
എന്നെ പൊള്ളിക്കാതലിയിക്കുന്നത് കാത്ത് കാത്ത്

Join WhatsApp News
Sudhir Panikkaveetil 2022-01-13 14:51:56
ഇത് ഒരു കവിയുടെ വിസ്മയ ഭാവനകൾ. എന്തിനോ വേണ്ടി പ്രതീക്ഷിക്കുമ്പോൾ {In anticipation of} അത് തന്നെ ലഭിക്കണമെന്ന മോഹങ്ങളുടെ ഒരു തുടിപ്പണിതിലെ ഇതിവൃത്തം. ആഗ്രഹിക്കുന്നത് നൽകാൻ പ്രാപ്തിയുള്ളവനോടുള്ള ഒരു അർത്ഥിക്കൽ. കവിയുടെ മോഹച്ചെപ്പിൽ നിന്നും തൂവിപ്പോകുന്ന വർണ്ണരേണുക്കൾ.
Bindu Tiji 2022-01-15 22:32:39
Thanks for reading, Sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക