Image

ഫൊക്കാന `തീം സോങ്ങ്‌' റിലീസ്‌ ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 07 July, 2012
ഫൊക്കാന `തീം സോങ്ങ്‌' റിലീസ്‌ ചെയ്‌തു
ഹൂസ്റ്റണ്‍: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ നീണ്ടുനിന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്‌ കൊടിയിറങ്ങുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടേയും മനസ്സുകളിലും ചുണ്ടുകളിലും തത്തിക്കളിക്കുന്നത്‌ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ശബരീനാഥിന്റെ ശബ്ദമാധുര്യത്തില്‍ ചാലിച്ചെടുത്ത മനോഹരമായ ആ ഗാനമാണ്‌  Let us make our dream come true, let us hold our hands, let us share the Joy together forever..

ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്‌ത ഫൊക്കാനയുടെ `തീം സോങ്ങ്‌' ആലപിച്ചതും അതിമനോഹരമായ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ സംവിധാനം ചെയ്‌തതും ഫൊക്കാനയുടെ യുവനേതൃത്വ നിരയില്‍ സ്ഥാനം പിടിച്ചിട്ടുള്ള യുവകലാകാരന്‍ ശബരീനാഥ്‌ ആണ്‌. ജനഹൃദയങ്ങളെ ആകര്‍ഷിക്കത്തക്ക മികവുറ്റ ഗാനവും ദൃശ്യങ്ങളും സംയോജിപ്പിച്ച്‌ ദൃശ്യവിസ്‌മയമൊരുക്കിയ?ഈ യുവ കലാകാരന്‍ തന്റെ കഴിവ്‌ പ്രകടമാക്കുന്നു.

പ്രശസ്‌ത സിനിമാ ഗാനരചയിതാവും കവിയുമായ രാജീവ്‌ ആലുങ്കലിന്റെ ആശയസമ്പുഷ്ടമായ വരികളും, യുവതലമുറയുടെ ഹരമായ സംഗീത സംവിധായകന്‍ സുമേഷ്‌ ആനന്ദിന്റെ സംഗീതവും, രാഗേഷ്‌ നാരായണന്റെ എഡിറ്റിംഗും ഈ ഗാനത്തെ ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കുയര്‍ത്തി.

ഇത്തരം സര്‍ഗാധനരായ കലാകാരന്മാരും, നൂതന ആശയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ചെറുപ്പക്കാരുമാണ്‌ ഫൊക്കാനയുടെ കരുത്തും പ്രതീക്ഷയും എന്ന്‌ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ജി.കെ. പിള്ള പറഞ്ഞു.

ഫൊക്കാനയുടെ യുവതലമുറയില്‍ പെട്ട ശബരീനാഥിന്റെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുന്ന ഇങ്ങനെയുള്ള പദ്ധതികള്‍ ഇതര സംഘടനകള്‍ക്ക്‌ മാതൃകയാണെന്ന്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, പ്രസിഡന്റ്‌ മറിയാമ്മ പിള്ള എന്നിവര്‍ അഥിപ്രായപ്പെട്ടു. എല്ലാവരും നെഞ്ചിലേറ്റിയ തീം സോങ്ങ്‌, ഫിലിം ഫെസ്റ്റിവല്‍ എന്നിവ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്ന്‌ അവര്‍ പറഞ്ഞു.

ഫൊക്കാന തീം സോങ്ങിലെ വരികള്‍ ആവശ്യപ്പെടുന്നതുപോലെ അമേരിക്കന്‍ മലയാളികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുകയാണ്‌ ഫൊക്കാനയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന്‌ ജനറല്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്‌ വ്യക്തമാക്കി. നിറഞ്ഞ സംതൃപ്‌തിയോടെ നവസംരംഭങ്ങള്‍ക്ക്‌ തുടക്കമിട്ടുകൊണ്ടാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സെക്രട്ടറി പദത്തില്‍ നിന്നും സ്ഥാനമൊഴിയുന്നതെന്ന്‌ മുന്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ പറഞ്ഞു. ഫൊക്കാന തീം സോങ്ങും ഫിലിം ഫെസ്റ്റിവലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും, അവ ഏറ്റെടുത്ത്‌ വിജയകരമായി നടപ്പിലാക്കിയ ശബരീനാഥിനോട്‌ തികഞ്ഞ കൃതാര്‍ത്ഥതയുണ്ടെന്നും ബോബി വ്യക്തമാക്കി.

യൂ ടൂബില്‍ തീം സോങ്ങ്‌ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക
http://www.youtube.com/watch?v=9TxPwDWxeDE
ഫൊക്കാന `തീം സോങ്ങ്‌' റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക