VARTHA

മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു

Published

on

മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ സ്‌കൂളാണ് ഇന്നലെ ഉച്ചയോടെ അക്രമികള്‍ തകര്‍ത്തത്.

8 വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അക്രമാസക്തരായ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളോടെ സ്‌കൂളിനകത്ത് കടക്കുകയും കണ്ണില്‍കണ്ടെതെല്ലാം നശിപ്പിക്കുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സ്കൂളിന് നേരെ ആക്രമണം ഉണ്ടായത്.

കല്ലുകളും ഇരുമ്ബുവടികളുമായാണ് സംഘം ആക്രമണം നടത്തിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ആന്റണി തിനുങ്കല്‍ പറഞ്ഞു. 

അക്രമകാരികളില്‍നിന്ന് സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് എന്‍ഡിടിവി റിപോര്‍ട് പറയുന്നത്. ജനക്കൂട്ടം ചില്ലുകള്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 ആക്രമണം വ്യാജ പ്രചാരണത്തെ തുടര്‍ന്നെന്ന്  അറിയിച്ച സ്‌കൂള്‍ മാനേജ്‌മെന്റെ   മതപരിവര്‍ത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്‌കൂളിലെ വിദ്യാര്‍ഥികളല്ലന്നും സ്‌കൂളിന്റെ പേരില്‍ പ്രചരിച്ച കത്ത് വ്യാജമെന്നും   പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും, അതോടൊപ്പം തന്നെ ആരോപണ വിധേയമായ മതപരിവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും പോലീസ് അറിയിച്ചു.
  സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് വ്യാപനം: തമിഴ്നാട്ടില്‍ എല്ലാ സ്‌കൂളുകളും അടച്ചു

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നു.

കോവിഡ്: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോവിഡ് വ്യാപനം: സിപിഐ എല്ലാ പൊതു പരിപാടികളും മാറ്റിവച്ചു 

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19, ടി.പി.ആര്‍ 30.55%

ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ബുര്‍ജ് അല്‍ അറബ് തെരഞ്ഞെടുക്കപ്പെട്ടു

നിയമത്തില്‍ നിന്നും നീതിയിലേക്കു ദൂരമുണ്ടെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍

തൃശൂരിൽ സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി

മലമ്പുഴ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ നില്‍ക്കുന്നത് 400 ഭീകരര്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

കൊറോണ വൈറസിന്റെ അന്ത്യം അടുത്തെന്ന് യു എസ് ഗവേഷകര്‍

ഇന്ത്യക്കാര്‍ക്ക് വിസ കൂടുതല്‍ അനുവദിക്കും, പകരം വിസ്കി വില കുറയ്ക്കും : ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം

മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്

പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് വീണ് മലയാളി ബാലന്‍ മരിച്ചു

അയല്‍വാസി അപകീര്‍ത്തിപ്പെടുത്തിയെന്ന് സല്‍മാന്‍ ഖാന്റെ പരാതി

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സെക്കന്ദരാബാദ് ക്ലബില്‍ വന്‍ തീപ്പിടിത്തം; 20 കോടി രൂപയുടെ നഷ്ടം

മാര്‍ ജോസഫ് പാംപ്ലാനി (തലശേരി), മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (പാലക്കാട്): പുതിയ ഇടയന്‍മാര്‍

മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണ്‍ വകഭേദത്തിനില്ലെന്ന് ആരോഗ്യമന്ത്രി 

കേരളത്തില്‍ പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച 

ഉറങ്ങാന്‍ പറ്റുന്നില്ല: മാനസിക സംഘര്‍ഷം; പള്‍സര്‍ സുനി ചികിത്സ തേടി

വയനാട്ടില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം: ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍

കെ-റെയില്‍: ഡിപിആര്‍ തട്ടിക്കൂട്ടിയത്; ജപ്പാനില്‍നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ കോടതികള്‍ തിങ്കളാ‍ഴ്ച മുതല്‍ ഓണ്‍ലൈനില്‍

കൊവിഡ് വ്യാപനം: 31 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ച്‌ കോണ്‍ഗ്രസ്

വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

പരിശോധന കുറവ്, കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 26.92%

കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചതായി മന്ത്രി

View More