Image

ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധര്‍

Published on 07 December, 2021
ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധര്‍
ദില്ലി: രാജ്യത്ത് ഇതുവരെ 23 ഒമിക്രോണ്‍  കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ സാമ്ബിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് ലഭിക്കും.

കര്‍ണാടകയും മഹാരാഷ്ട്രയും അടക്കം ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം കൂടുതല്‍ സംസ്ഥാനങ്ങള്‍ ശക്തമാക്കി

ഒമിക്രോണ്‍ വ്യാപനം തീവ്രമായാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, രാജ്യത്ത് പകുതിയിലധികം പേരും വാക്സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക