Image

പരീക്ഷയെന്ന വ്യാജേന 17 പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Published on 07 December, 2021
പരീക്ഷയെന്ന വ്യാജേന 17 പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു:  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍
ലക്‌നൗ: പരീക്ഷയെന്ന വ്യാജേന വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരിലാണ് 17 വിദ്യാര്‍ത്ഥികളെ അദ്ധ്യാപകന്‍ വിളിച്ചുവരുത്തിയത്. ഇയാളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അധിക സമയം സ്‌കൂളില്‍ തുടരാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സിബിഎസ്‌ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമാണ് അദ്ധ്യാപകന്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. നവംബര്‍ 17നാണ്  സംഭവം നടന്നത്. അന്ന് രാത്രി സ്‌കൂളില്‍ തങ്ങിയ വിദ്യാര്‍ത്ഥികള്‍ പിറ്റേന്ന് രാവിലെയാണ് വീടുകളില്‍ തിരികെ എത്തിയത്.

ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും ജീവിതം നശിപ്പിക്കുമെന്നും അദ്ധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പോലീസിനോട് വെളിപ്പെടുത്തി. രണ്ട് വിദ്യാര്‍ത്ഥികളുടെ കുടുംബമാണ് പരാതിയുമായി ആദ്യം എത്തിയത്. സ്ഥലം ബിജെപി എംഎല്‍എ പ്രമോദ് ഉത്വലിനെ നേരില്‍ കണ്ടാണ് മാതാപിതാക്കള്‍ പരാതി അറിയിക്കുന്നത്. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തടുര്‍ന്ന് പോലീസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

അദ്ധ്യാപകനെതിരായ വിദ്യാര്‍ത്ഥിനികളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി യുപി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി നല്‍കുമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് വ്യക്തമാക്കി. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക