Image

വാളയാർ സഹോദരിമാരുടെ മരണം: ഡമ്മി പരീക്ഷണത്തിന് സി.ബി.ഐ

Published on 06 December, 2021
വാളയാർ സഹോദരിമാരുടെ  മരണം: ഡമ്മി പരീക്ഷണത്തിന് സി.ബി.ഐ
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നു.

കുട്ടികളുടെ ഉയരത്തിനും ശരീരഭാരത്തിനും തുല്യമായ ഡമ്മി തൂങ്ങിമരിച്ച കെട്ടിടത്തില്‍ തൂക്കിയായിരിക്കും പരീക്ഷണം.

കുട്ടികളുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ഉറപ്പുവരുത്തുന്നതിനാണ് ഡമ്മി പരീക്ഷണം. സി.ബി.ഐ മേധാവി അനന്ത കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ എത്തിയിരിക്കുന്നത്.

ഡമ്മി പരീക്ഷണത്തിനായി കുട്ടികള്‍ തൂങ്ങിയ ഷോള്‍, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ എല്ലാം കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുകയാണ്. ഇവ വിട്ടുകിട്ടാന്‍ സി.ബി.ഐ കോടതിയെ സമീപിച്ചുവെങ്കിലും നിലവില്‍ അവ കൈമാറാന്‍ കഴിയില്ലെന്നായിരുന്നു പോക്‌സോ കോടതി നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക