Image

സിപിഐയെ വിമര്‍ശിച്ച് എംവി ജയരാജന്‍

ജോബിന്‍സ് Published on 06 December, 2021
സിപിഐയെ വിമര്‍ശിച്ച് എംവി ജയരാജന്‍
സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. തളിപ്പറമ്പില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായ കോമത്ത് മുരളീധരന്‍ സിപിഐയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ടായിരുന്നു ജയരാജന്റെ വിമര്‍ശനം.

സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ. ചിലര്‍ക്ക് ചിലരെ കുറ്റപ്പടുത്തിയാല്‍ മാത്രമേ പുറത്തേക്ക് പോകാന്‍ പറ്റു. ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും ജയരാജന്‍ പറഞ്ഞു.

തെറ്റ് തിരുത്തി തിരിച്ചുവരുന്നതാണ് കോമത്ത് മുരളീധരന് നല്ലതെന്നും അല്ലെങ്കില്‍ കോമത്ത് ഒറ്റപ്പെടുമെന്നും പാര്‍ട്ടിയില്‍ നിന്നും പോയ ഒരുപാട് പോര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കോമത്ത് മുരളീധരന് ഇപ്പോള്‍ എളുപ്പത്തില്‍ തിരിച്ചുവരാമെന്ന് ഇപി ജയരാജനും പറഞ്ഞു. തളിപ്പറമ്പില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക