Image

നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരന് കോവിഡ്, ഒമിക്രോണെന്നു സംശയം

Published on 05 December, 2021
നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരന് കോവിഡ്, ഒമിക്രോണെന്നു സംശയം
നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാരനെ അമ്പലമുഗള്‍ ഗവണ്‍മെന്റ് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്ക് ശേഖരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൈ റിസ്‌ക് രാജ്യമായ നോര്‍വെയില്‍ നിന്ന് കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥിയുടെ സ്രവം ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ബംഗളൂരുവിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ഒമിക്രോണ്‍ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം വിശദപരിശോധനക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക