Image

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

സന്ധ്യ .എം Published on 04 December, 2021
പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍  (എഴുതിയത് :സന്തോഷ് നാരായണന്‍)
പബ്ലിക്കേഷന്‍സ്: ധ്വനി ബുക്‌സ്

ഒരിളം തെന്നലായ് മനസ്സിനെ തഴുകി പോകുന്ന ഒരു ഓര്‍മ്മപുസ്തകം. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നി. ഒരു കാലഘട്ടത്തില്‍ നിലനിന്ന മണ്ണും മണവും മനസ്സും അങ്ങനെ തന്നെ വരികളാല്‍ പകര്‍ത്തിയിരിക്കുന്നു. എഴുത്തുകാരന്‍ തന്റെ ഈ പ്രായത്തില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍
അതുപോലെ തന്നെ വായനക്കാര്‍ക്കും  കാണാന്‍ കഴിയുന്നു. അതൊരു വിജയം തന്നെയാണ്.

ലളിതമായ നല്ല ഒഴുക്കുള്ള വായനക്കാരെ എല്ലാ തലങ്ങളിലെയും അനുഭവങ്ങളിലൂടെ കൊണ്ടുപോകുന്ന ഗംഭീരമായ എഴുത്തു ശൈലി. വായിക്കും തോറും നമ്മുടെ ഉള്ളില്‍ മറവിയുടെ മടിയില്‍ ഉറങ്ങിയിരുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ മിഴിവോടെ മനസ്സില്‍ ഉണര്‍ന്നു വന്നു. പല ഓര്‍മ്മക്കള്‍ക്കും സാമ്യം ഉള്ളതുപോലെ. മാമ്പഴക്കാലങ്ങളും കുട്ടിക്കാല വിനോദങ്ങളും കുറുമ്പും നിറഞ്ഞ നിഷ്‌കളങ്ക ബാല്യങ്ങള്‍ എല്ലാവരിലും ഏതെങ്കിലും തലത്തിലൊകെ ഓര്‍മ്മയില്‍ ഒന്നു പോലെ.

തോമ എന്നിലും ഗോലി കളിയുടെ ഓര്‍മ്മ കൊണ്ടിട്ടു. ഞാനും കണ്ടിട്ടുണ്ട് വാശിയുള്ള ഗോലി കളികള്‍. ഗോലികള്‍ നഷ്ടപ്പെടുബോള്‍ ഉള്ള ചമ്മിയ മുഖങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ ഉണ്ട്. എങ്കിലും നീട്ടാമായിരുന്ന തോമയ്ക്ക് ദാനമായ് ഒരു ഗോലി .

ഒരു മാമ്പഴക്കാലം എന്ന കഥയിലൂടെ അവസാനം എത്തുമ്പോള്‍ നിറഞ്ഞ അസുഖകരമായ വേദനയാണ് മനസ്സാക്ഷി .

പേടിപെടുത്തുന്ന കാക്കുമ്മാനും സ്‌ളേറ്റിലെ നെടുകെയുള്ള പൊട്ടലും ചൂടന്‍ വാസ്വേട്ടനും അങ്ങന്നെ അങ്ങന്നെ ഒരുപാട് കൂട്ടുകള്‍ ഈ ഓര്‍മ്മപുസ്തകത്തിന് രുചി കൂട്ടുന്നു.
യാത്രമൊഴിയില്‍ പുസ്തകം അവസാനിക്കുമ്പോള്‍ മൂകമായ് പോയെങ്കിലും ഒരു സുന്ദരഗ്രാമത്തില്‍ കുറച്ചുനേരം വരികള്‍ക്കിടയില്‍ ജീവിച്ചൊരനുഭവം എഴുത്തുകാരന്‍ നല്‍കി എന്നത് സത്യമാണ്.

വിശാലമായ ഒരു മനസ്സിന് ഉടമയാണ് സന്തോഷ് നാരായണന്‍ എന്ന എഴുത്തുകാരന്‍
ജീവിതത്തില്‍ താന്‍ കടന്നുപോയ വഴികള്‍ എല്ലാം മനോഹരമായ നിറച്ചാര്‍ത്തുകളോടെ മനസ്സില്‍ ഓര്‍മ്മകളായ് അടുക്കി സൂക്ഷിച്ചിരിക്കുന്നു.ഓരോ എഴുത്തിന്റെ തുടക്കവും ഒടുക്കവും അദ്ദേഹത്തിന്റെതായ  ന്യായ വ്യവസ്ഥകള്‍ തെളിഞ്ഞുകാണാം.

എന്നെ ഏറെ സ്പര്‍ശിച്ച ഈ പുസ്തകത്തിലെ വരികളില്‍ ഒന്നാണ്.ജീവിതമെന്നാല്‍ തണല്‍ തേടലും അതോടൊപ്പം തണല്‍ ഒരുക്കലും ആണ് എന്നത് .യഥാര്‍ത്ഥ ജീവിതം ആ വരികളില്‍ ചുരുങ്ങി നില്‍ക്കുന്നു.

ഉള്ളില്‍ ഓര്‍മ്മകള്‍ തന്‍ വസന്തം വിരിയിച്ച പുസ്തകം. ധാരാളം അദ്ദേഹത്തിന് ഇനിയും എഴുതാന്‍ കഴിയുമെന്ന് ഉറപ്പാണ് .

എല്ലാവിധ ആശംസകളും .

സന്ധ്യ .എം

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍  (എഴുതിയത് :സന്തോഷ് നാരായണന്‍)പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍  (എഴുതിയത് :സന്തോഷ് നാരായണന്‍)പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍  (എഴുതിയത് :സന്തോഷ് നാരായണന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക