Image

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

ആശാ പണിക്കർ Published on 04 December, 2021
രസകരമായ യാത്രയൊരുക്കി  'ഭീമന്റെ വഴി'
നഗരമെന്നോ നാട്ടിന്‍പുറമെന്നോ ഭേദമില്ലാതെ പലപ്പോഴും ആളുകള്‍ തമ്മില്‍  വഴക്കിനും തമ്മില്‍ത്തല്ലിനും കാരണമാകുന്ന ഒന്നാണ് വഴിപ്രശ്നം. അതിര്‍ത്തി തര്‍ക്കങ്ങളും അതുമായി ബന്ധപ്പെട്ട വഴി പ്രശ്നവും കീറാമുട്ടി പ്രശ്നങ്ങളായി തുടരുന്ന പഞ്ചായത്തുകള്‍ എത്ര വേണമെങ്കിലും കേരളത്തിലുണ്ട്. നമ്മുടെ ജീവിതത്തിലോ അല്ലെങ്കില്‍   നമ്മുടെ നാട്ടില്‍   തന്നെയോ ഇത്തരം ഒരു പ്രശ്നം പരിചയമുളളവരായിരിക്കാം നമ്മളില്‍   പലരും.  ഇങ്ങനെയൊരു പ്രശ്നത്തെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെ. വഴി പ്രശ്നവും അതുയര്‍ത്തുന്ന മറ്റു വിവാദങ്ങളും കപട സദാചാരവും ആളുകളുടെ ഇരട്ടത്താപ്പുമെല്ലാം തുറന്നു കാട്ടുന്ന ചിത്രമാണിത്. 

അഞ്ചു സെന്റിലും പത്തു സെന്റിലുമൊക്കെ  വീടു വച്ച് താമസിക്കുന്ന സാധാരണക്കാരന് സ്വന്തം വീട്ടിലേക്ക് ഒരു കാര്‍ കയറി വരാനുള്ള വഴിയെങ്കിലും വേണമെന്നുള്ളത് വലിയ ആഗ്രഹമാണ്.  മാത്രമവുമല്ല. അതൊരാവശ്യമാണ് താനും. ഒരു പാട് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു പൊതുവഴി വരാന്‍ ചിലപ്പോള്‍ അതിനോട് ചേര്‍ന്നു കിടക്കുന്ന കുടുംബങ്ങളുടെ കുറച്ച് സ്ഥലവും എടുക്കേണ്ടി വരു സാഹതര്യമുണ്ടാകാറുണ്ട്. എന്നാല്‍   എന്തു വികസനത്തിനായാലും എന്റെ ഒരിഞ്ചു മണ്ണ പോലും വിട്ട തരില്ല എന്നു വാശി പിടിച്ച് നാട്ടുകാരോടും പഞ്ചായത്തിനോടും വഴക്കടിച്ച് ഒരു പൊതു ശത്രുവായി മാറുന്ന പലരും നമ്മുടെ നാട്ടില്‍   തന്നെയുണ്. ഇങ്ങനെയുള്ള വഴിപ്രശ്നങ്ങള്‍ കാരണം തൊട്ടടുത്തടുത്ത് താമസിച്ചിട്ടും പരസ്പരം മിണ്ടാതെ, ഒരു വിശേഷത്തനും പരസ്പരം പങ്കെടുക്കാതെ ശത്രുക്കളായി ജീവിക്കുന്ന ആളുകളുമുണ്ട്. ഇങ്ങനെ ഒരു നാട്ടിന്‍പുറത് അയല്‍ ക്കാര്‍ക്കിടയി  ഉണ്ടാകുന്ന ഒരു വഴി പ്രശ്നം വളരെ രസകരമായ രീതിയി  അവതരിപ്പിക്കുകയാണ് 'ഭീമന്റെ വഴി'യിലൂടെ. 

തൃശൂര്‍ ജില്ലയിലെ കല്ലേറ്റുംകര എന്ന ഗ്രാമത്തിലെ സ്നേഹനഗര്‍ കോളനിയിലാണ് കഥ നടക്കുന്നത്. റെയില്‍വേ പാതയോട് ചേര്‍ന്നു കിടക്കുന്ന ഇവിടേയ്ക്ക് കഷ്ടിച്ച് ഒരു ബൈക്ക് പോകനുള്ള വഴി മാത്രമേയുള്ളൂ. കഥാനായകനെ ഭീമന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ഒരു ദിവസം ഭീമന്റെ അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതാകുന്നു. അമ്മയെ വേഗം ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിനിടയിലാണ്  ഒരു ആംബുലന്‍സിനു പോലും കയറി വരാന്‍ കഴിയുന്ന വിധത്തില്‍   ഒരു പൊതുവഴിയില്ലാത്തതിന്റെ പ്രയാസങ്ങള്‍ അയാള്‍ക്ക് മനസിലാകുന്നത്. അങ്ങനെ നാട്ടുകാരെ സംഘടിപ്പിച്ച് പൊതുവഴിയുടെ വീതി കൂട്ടാന്‍ അയാള്‍ മുന്നിട്ടിറങ്ങുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുകയാണ്. ഒരിക്കലും ഓര്‍ക്കാത്ത തരത്തിലുള്ള വെല്ലുവിളികളും പാരവയ്പ്പുകളും പിന്നി  നിന്നുള്ള കുത്തും വഴക്കും വാക്കാണവുമൊക്കെയായി കഥ വികസിക്കുന്നു. സ്നഹനഗര്‍ കോളിനി നിവാസികള്‍ക്ക് വീതിയുള്ള പൊതുവഴി ലഭിക്കുമോ എന്നതിന്റെ ഉത്തരം നല്‍കുന്നതിലാണ് ചിത്രം അവസാനിക്കുന്നത്. 

നായകനായ കുഞ്ചാക്കോ ബോബനൊപ്പം ബാക്കിയെല്ലാ കഥാപാത്രങ്ങള്‍ക്കും സിനിമയില്‍  പ്രത്യേക പ്രാധാന്യം നല്‍ കിയിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍   നല്ല പിള്ള ചമഞ്ഞു നടക്കുകയും അതോടൊപ്പം പെണ്‍വിഷയത്തിലും മദ്യത്തിലും പ്രത്യേക താല്‍പ്പര്യവും പ്രകടപ്പിക്കുന്ന ഇരട്ടത്താപ്പുകളെയും കാണാറുണ്ടല്ലോ. ഈ ചിത്രത്തില്‍   കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും അതുപോലെ തന്നെയാണ്. കുഞ്ചാക്കോ ബോബന്‍ ഉത്തമഗുണങ്ങളുള്ള നായകന്‍ എന്ന പതിവു ലേബലിന്റെ ചടക്കൂടിനുള്ളി  നിന്നും പുറത്തു കടക്കുന്നതു കാണാം. അനിയത്തിപ്രാവ് മുതല്‍   ചെയ്തിട്ടുള്ളതി  ഏറെയും നന്‍മയുടെ മുഖങ്ങള്‍. ആ പതിവ് ഇമേജ് മാറ്റിയത് ട്രാഫിക്കും സ്പാനിഷ് മസാലയും വേട്ടയും പോലുള്ള ചിത്രങ്ങളായിരുന്നു. അതിനോടൊപ്പം തന്നെ ചേര്‍ത്തു വയ്ക്കാവുന്ന മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ ഭീമന്‍. ഇരട്ടമുഖമുള്ള ഒരു കഥാപാത്രം. സമൂഹത്തിന്റെ മുന്നില്‍  മറ്റുള്ളവര്‍ക്കെല്ലാം ഉപകാരിയായി നല്ല പിള്ള ചമയുമ്പോഴും മാന്യതയില്ലാത്ത, വികലമായ ഒരു മുഖം കൂടി അയാള്‍ക്കുണ്ടെന്ന് കഥ പുരഗമിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നു. അവിവാഹിതനാണ് അയാളുടെ ഏറ്റവും വലിയ ആസക്തികള്‍ മദ്യവും സെക്സുമാണ്. അതയാള്‍ തന്നെ പറയുകയും പ്രേക്ഷകര്‍ കാണുകയും ചെയ്യുന്നുണ്ട്. എല്ലാത്തരം ആളുകളും വസിക്കുന്ന സ്നേഹനഗര്‍ കോളനിയി  കപട സദാചാരത്തിന്റെ മുഖം മൂടി ഇടയ്ക്കിടെ വലിച്ചു കീറപ്പെടുന്നുണ്ട്. ഉള്ളി  കാപട്യവും വികലതയും ഒളിപ്പിച്ച് പുറമേയ്ക്ക് നല്ലവനെന്നു ഭാവിക്കുന്ന നായകന്‍ പോലും അതിന്റെ ഉദാഹരണാണ്. ചിരി മാത്രമല്ല, ഗൗരവമേറിയ ചിന്തകള്‍ക്കും ചിത്രം വഴി തെളിക്കുന്നുണ്ട്. 

ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ 'തമാശ' എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍   ഒരു ചെറിയ പ്രമേയത്തെ വളരെ സരസമായിഅവതരിപ്പിച്ചിരിക്കുന്നു.  നായകനൊപ്പം നി ക്കുന്നതാണ് ജിനു ജോസഫ് അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം. മിക്ക വഴി പ്രശ്നങ്ങളിലുമുണ്ട് നാട്ടുകാര്‍ക്കും പഞ്ചായത്തിനും തലവേദന സൃഷ്ടിക്കുന്ന ഇതുപോലുളള ഒരു കഥാപാത്രം. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ബിനു പപ്പന്‍, നിര്‍മ്മ  പാലാഴി, ചിന്നു ചാന്ദ്നി, ദിവ്യ എം.നായര്‍, മേഘ തോമസ്, വിന്‍സി അലോഷ്യസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതിയ ചിത്രത്തില്‍   ഒരു പ്രധാന വേഷവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. സിനിമ കാണുമ്പോള്‍ ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും നമ്മുടെ ജീവിതത്തി  കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു വിചാരിച്ചു പോകുന്നതി  അത്ഭുതമില്ല. കാരണം ഇത് ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണ്.  

ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്നതി  ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം മികച്ച പങ്കു വഹിക്കുന്നു. മുഹ്സിന്‍ പരാരിയാണ് ഗാനരചന. വിഷ്ണു വിജയ് ആണ് സംഗീതം.   


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക