Image

ബിച്ചു തിരുമല കഥയുടെ ആത്മാവ് അറിഞ്ഞ് രചന നിർവഹിച്ച കവി; കെ ജയകുമാർ

ആർ രജിത Published on 04 December, 2021
ബിച്ചു തിരുമല കഥയുടെ ആത്മാവ് അറിഞ്ഞ്  രചന നിർവഹിച്ച കവി; കെ ജയകുമാർ

കഥയുടെ ആത്മാവ് അറിഞ്ഞ് ആവർത്തനമില്ലാതെ എഴുതാൻ സാധിക്കുന്ന അപൂർവം ഗാനരചയിതാക്കളിലൊരാളാണ് കവി ബിച്ചു തിരുമലയെന്ന് എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ അഭിപ്രായപ്പെട്ടു. മലയാളം വിഷ്വൽ  മീഡിയ കോ ഓപ്പറേറ്റീവ് സൊസൈറ്റി കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയെ അനുസ്മരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

 ഗാനരചനയുടെ എല്ലാ സ്ഥിരം സങ്കൽപ്ങ്ങളെയും തകർത്ത് ഏത് കഥാ സന്ദർഭത്തിനും സംഗീത  സംവിധായകന്റെ ഈണത്തിനനുസരിച്ച് ഗാനങ്ങൾ രചിക്കാനുള്ള അസാമാന്യ  കഴി വുള്ളയാളായിരുന്നു ബിച്ചു തിരുമല . സാധാരണക്കാരുടെ ഹൃദയത്തോടടുത്തു നിൽക്കുന്ന ഭാഷയും ബിംബങ്ങളും ബിച്ചു തിരുമലയുടെ ഗാനങ്ങളുടെ പ്രത്യേകതകളാണ്.

സൊസൈറ്റി ചെയർമാനും കേരള സംഗീത നാടക അക്കാദമി മുൻ സെക്രെട്ടറിയുമായ കെ ആനന്ദകുമാർ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരു രത്നം ജ്ഞാന  തപസ്വി, ബിച്ചു തിരുമലയുടെ സഹോദരനും സംഗീത  സംവിധായകനുമായ ദർശൻ രാമൻ, നടനും ഗായകനുമായ കൃഷ്ണ ചന്ദ്രൻ, പ്രെസ് ക്ളബ് പ്രസിഡന്റ് രാധാകൃഷ്ണൻ, സൊസൈറ്റി വൈസ് ചെയർമാൻ ജെ  ഹേമചന്ദ്രൻ നായർ, മണക്കാട് ഗോപൻ, ഡി എസ്‌ സജികുമാർ, കെ ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക