Image

നാറാണംമൂഴി പഞ്ചായത്തിനു ഫോമാ തെര്‍മോമീറ്റര്‍ സംഭാവന ചെയ്തു.

സലിം ആയിഷ (ഫോമാ പി ആര്‍ ഓ ) Published on 04 December, 2021
 നാറാണംമൂഴി പഞ്ചായത്തിനു ഫോമാ തെര്‍മോമീറ്റര്‍ സംഭാവന ചെയ്തു.
റാന്നി താലൂക്കില്‍ പെട്ട നാറാണംമൂഴി പഞ്ചായത്തിലെ എട്ടു സ്‌കൂളുകള്‍ക്ക്  ഫോമായുടെ വകയായി തെര്‍മോമീറ്ററുകള്‍ സംഭാവന ചെയ്തു.നാറാണംമൂഴി പഞ്ചായത്ത് ആഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫോമയ്ക്ക് വേണ്ടി  മുന്‍ റാന്നി എം.എല്‍.എ രാജു എബ്രഹാം ഫോമാ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവിലിന്റെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  രാജന്‍ നീറംപ്ലാക്കലിന്  കൈമാറി., പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി സൈമണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍  ചടങ്ങില്‍ സംബന്ധിച്ചു.

തെര്‍്‌മോമീറ്ററുകള്‍ സംഭാവന ചെയ്ത സുമനസ്സുകള്‍ക്ക് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.

Join WhatsApp News
HAPPY PAPPY 2021-12-04 16:30:28
ഇതൊരു ഭയങ്കര സംഭവമായിപ്പോയി. ഫോമാ ഭാരവാഹികൾക്കും അതേറ്റു വാങ്ങാൻ വന്ന ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക