Image

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു

ജോബിന്‍സ് Published on 04 December, 2021
ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു
ആന്ധ്രാപ്രദേശ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു . ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണശേഷം ഒരു വര്‍ഷത്തോളം അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 

തമിഴ്‌നാട് , കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു റോസയ്യ. ഏറെ നാള്‍ ആന്ധ്രാ പ്രദേശില്‍ ധനകാര്യമന്ത്രിയായിരുന്ന അദ്ദേഹം 16 ബഡ്ജറ്റുകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. 

ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോസയ്യയുടെ നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക