Image

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ പൊട്ടിയത് റോഡ്

ജോബിന്‍സ് Published on 04 December, 2021
ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ പൊട്ടിയത് റോഡ്
റോഡ് ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്. ഉത്തര്‍ പ്രദേശിലാണ് റോഡ്.  ബി.ജെ.പി എം.എല്‍.എ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പിണഞ്ഞത്. 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡിലെ അഴിമതി ഇതോടെ എം.എല്‍.എയ്ക്ക് നേരിട്ട് തന്നെ ബോധ്യമായി. സംഭവത്തില്‍ കുപിതനായ എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാനും എംഎല്‍എ നിര്‍ദേശിച്ചു.

ബിജ്നോരിലെ ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലെ സാമ്പിള്‍ പരിശോധിച്ച് ഉദ്യോ?ഗസ്ഥര്‍ മടങ്ങും വരെ എം.എല്‍.എ സ്ഥലത്ത് തുടര്‍ന്നു. ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോള്‍ തന്നെ റോഡിലെ പണി മോശമാണെന്ന് കണ്ടെന്ന് സുചി മാസും ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.  നിലവരാമില്ലാതെയാണ് റോഡ് നിര്‍മ്മച്ചത്. ഇതോടെ ജില്ലാ കളക്ടറുമായി സംസാരിച്ച് അന്വേഷണത്തിനായി മൂന്നംഗ സമതി രൂപീകരിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ അഴിമതി ആരോപണം വലിയ ആശങ്കയോടെയാണ് ബി.ജെ.പി കാണുന്നത്. ഇതോടെ റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന ആരോപണം ബിജ്നോറിലെ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വികാസ് അഗര്‍വാള്‍ നിഷേധിച്ചു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ മജിസ്‌ട്രേട്ടിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക