Image

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് -സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം

Published on 03 December, 2021
തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് -സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം
തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പപരിപാടിയാണ് പുരോഗമിക്കുന്നത്. വാടിക്കല്‍ ജംങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പോലീസ് തടഞ്ഞു.

എസ്ഡിപിഐക്ക് എതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പോലീസുമായി സഹകരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എസ്ഡിപിഐക്ക് എതിരെയുള്ള പ്രതിഷേധ മാര്‍ച്ച് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇതേതുടര്‍ന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍എസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക