Image

കോഴിക്കോട് ഒമിക്രോൺ ​ജാ​ഗ്രത; യു.കെയിൽ നിന്ന് എത്തിയ ഡോക്ടർക്കും അമ്മയ്ക്കും കോവിഡ്

Published on 03 December, 2021
കോഴിക്കോട് ഒമിക്രോൺ ​ജാ​ഗ്രത; യു.കെയിൽ നിന്ന് എത്തിയ ഡോക്ടർക്കും അമ്മയ്ക്കും കോവിഡ്
യുകെയിൽ നിന്നെത്തിയ കോവിഡ്​ സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറുടെ സ്രവം ഒമി​​ക്രോൺ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന്​ ആണ് ​ഡോക്​ടർ​ കോഴിക്കോട്​ എത്തിയത്​. 26ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്.

ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ നാല് ജില്ലകളിൽ ഉള്ളവരുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തിൻറെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ രണ്ട് പേരാണുള്ളതെന്നും കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന്​ കർണാടകയില്‍ എത്തിയ ആൾക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു. ഒമിക്രോൺ ​സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രകളെ കരുതലോടെ യാണ്​ ​ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്​. 

അതേസമയം, ഒമിക്രോൺ വകഭേദം സംബന്ധിച്ച്​ അനാവശ്യ ഭീതിയാണ്​ നിലനിൽക്കുന്നതെന്നും സാമാന്യം നിസ്സാരമായ രോഗലക്ഷണങ്ങൾക്ക്​ മാത്രമാണ്​ ഇതുവരെ ഒമിക്രോൺ കാരണമായിട്ടുള്ളതെന്നും ദക്ഷിണാഫ്രിക്കയിൽ ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ്​ നൽകിയ ഡോക്​ടർ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക