Image

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകി ; രണ്ട് ഡോക്ടര്‍മാർക്കും നഴ്സിനും സസ്പെന്‍ഷൻ

Published on 03 December, 2021
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകി ;  രണ്ട് ഡോക്ടര്‍മാർക്കും നഴ്സിനും സസ്പെന്‍ഷൻ
മുംബൈ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകിയ സംഭവത്തില്‍  മുംബൈ  നായര്‍ ആശുപത്രിയിലെ  രണ്ട് ഡോക്ടര്‍മാരെയും  നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു.

അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കുഞ്ഞ് വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞ് അന്ന് തന്നെ മരിച്ചു.

മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും കണ്ടു നില്‍ക്കാനാകില്ലായിരുന്നു കുഞ്ഞിന്റെ പ്രാണ വേദന. മുംബൈ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ആണ് സംഭവം നടന്നത്. 

ഇക്കഴിഞ്ഞ 30ന് വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തത്തിന്‍റെ തുടക്കം. നാല് മാസം പ്രയമുള്ള കുഞ്ഞിനും അച്ഛനും ഗുരുതരമായി പൊള്ളലേറ്റു. അമ്മയും 5 വയസുള്ള സഹോദരനും പൊള്ളലേറ്റിരുന്നു. അവരുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് മാത്രം. അത്യാഹിത വിഭാഗത്തിലേക്ക് എല്ലാവരെയും വേഗം എത്തിച്ചു. പക്ഷെ ചികിത്സമാത്രം വേഗം എത്തിയില്ല.

ഒരു മണിക്കൂറോളം ഈ നരകയാതന തുടര്‍ന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഡോക്ടര്‍മാര്‍ വീട്ടിലാണെന്നായിരുന്നു ലഭിച്ച വിവരം. പിന്നീട് കസ്തൂര്‍ബാ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ കുഞ്ഞ് മരിച്ചു. വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം കനക്കുകയാണ്. ബിജെപി കോര്‍പ്പറേറ്റര്‍മാര്‍ കോര്‍പ്പറേഷന്‍ പൊതുജനാരോഗ്യ കമ്മറ്റിയില്‍ നിന്ന് രാജിവച്ചു. തെരുവിലേക്കും പ്രതിഷേധം വ്യാപിച്ചേക്കുമെന്ന ഘട്ടത്തില്‍ ഒടുവില്‍ നടപടിയായി. വീഴ്ച വരുത്തിയവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക