Image

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികളില്‍ വാക്‌സിന്‍ മാറി കുത്തിവെച്ചു; മാറി നല്‍കിയത് കോവിഷീല്‍ഡ് എന്ന് ആക്ഷേപം

Published on 02 December, 2021
 തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികളില്‍ വാക്‌സിന്‍ മാറി കുത്തിവെച്ചു; മാറി നല്‍കിയത് കോവിഷീല്‍ഡ് എന്ന് ആക്ഷേപം



തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു. 15 വയസില്‍ നല്‍കേണ്ട വാക്‌സിന് പകരം കോവിഡ് വാക്‌സിനായ കോവിഷീല്‍ഡാണ് നല്‍കിയത്. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 15-ാം വയസില്‍ എടുക്കേണ്ട കുത്തിവെപ്പിന് വേണ്ടിയായിരുന്നു കുട്ടികള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. കുത്തിവെപ്പിന് വേണ്ടിയായിരുന്നു കുട്ടികള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. 

കുത്തിവെപ്പ് എടുക്കുന്ന സ്ഥലം മാറി കോവിഡ് വാക്‌സിന്‍ എടുക്കുന്ന സ്ഥലത്തേക്കാണ് കുട്ടികള്‍ പോയതെന്നാണ് വിവരം. തുടര്‍ന്ന് രണ്ടുപേര്‍ക്കും കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെക്കുകയായിരുന്നു. കുട്ടികള്‍ വീട്ടിലെത്തി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തി അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് വാക്‌സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി. നിലവില്‍ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. കുട്ടികള്‍ സ്ഥലം മാറി എത്തിയതാണ് വാക്‌സിനേഷന്‍ മാറി പോകാന്‍ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക