Image

ജെഫിൻ കിഴക്കേക്കുറ്റിന്റെ വേർപാടിൽ അനുശോചനപ്രവാഹം

Published on 01 December, 2021
ജെഫിൻ കിഴക്കേക്കുറ്റിന്റെ വേർപാടിൽ അനുശോചനപ്രവാഹം

ചിക്കാഗോ: ജെഫിൻ കിഴക്കേക്കുറ്റിന്റെ  [22]  വേർപാട് സമൂഹത്തെ കണ്ണീരിലാഴ്ത്തി. തുടരെ ചെറുപ്പക്കാർ അന്ത്യയാത്ര പറയുന്ന ദുഖകരമായ സംഭവങ്ങൾ കേൾക്കേണ്ടി വരുന്ന സമൂഹത്തിനു ഇത് ഹൃദയഭേദകമായ മറ്റൊരു  അനുഭവമായി.

ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ പ്രസ് ക്ലബ് പ്രസിഡന്റായ  പിതാവ്  ബിജു കിഴക്കേക്കുറ്റിനൊപ്പം നിറ സാന്നിധ്യമായിരുന്നു അന്തരിച്ച  ജെഫിൻ. പിതാവിനെപ്പോലെ തന്നെ മാധ്യമ ശ്രദ്ധ അവഗണിച്ചു  പിന്നിലായിരുന്നു പ്രവർത്തനം എപ്പോഴും.  

ഓഡിയോ വിഷ്വൽ മേഖലയിൽ പഠനം പൂർത്തിയാക്കിയ ജെഫിൻ കോൺഫറൻസിൽ നടത്തിയ പ്രവർത്തനങ്ങൾ  ഐ.പി.സി.എൻ.എ ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അനുസ്മരിക്കുന്നു.  സുഗമമായി കോൺഫറൻസ് മുന്നോട്ടു പോയതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളാണ് ജെഫിൻ. ആ യുവാവ് ഇന്നില്ലെന്നത് ഉൾക്കൊള്ളാനാവുന്നില്ല. ഈ മഹാദുഃഖം താങ്ങാൻ കുടുംബത്തിന് ജഗദീശ്വരൻ ശക്തി നൽകട്ടെ എന്ന പ്രാർത്ഥിക്കാനല്ലാതെ ആർക്ക് എന്ത് ചെയ്യാനാവും?

ഇന്ത്യാപ്രസ് ക്ലബിന്റെ സാരഥിക്കും കുടുംബത്തിനും ഉണ്ടായ ഈ ദുഃഖത്തിൽ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ദുഃഖം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പ്രസ് ക്ലബ് ട്രഷറർ ജീമോൻ ജോർജ് പറഞ്ഞു.  ഈ വേദനയിൽ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നു. ദുഃഖം പലർ പങ്കിടുമ്പോൾ അത് താങ്ങാനാവുന്നു  എന്ന ചൊല്ല് ഇവിടെ പ്രാവർത്തികമാകട്ടെ. 

പ്രസ് ക്ലബ് ജോ. സെക്രട്ടറി ബിജിലി ജോർജ്, ഓഡിറ്റര്മാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത്  എന്നിവരും   അനുശോചനം  രേഖപ്പെടുത്തി. 

എൻ.കെ. പ്രേമചന്ദ്രൻ എം.പി 

വല്ലാത്ത മനോവേദനയും വിഷമവും ഉണ്ടാക്കുന്ന വാർത്തയാണ് കേട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞങ്ങൾ അവരുടെ വീട്ടിൽ  താമസിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ ഞങ്ങളോട് അടുത്ത് ഇടപഴകിയത് ഈ മകനായിരുന്നു. ആ മകന്റെ നഷ്ടം ഉണ്ടാക്കുന്ന ആഘാതത്തെ അതി ജീവിക്കാൻ ബിജുവിനും ഡോളിക്കും കഴിയട്ടെയെന്ന് ഞങ്ങൾ പ്രാർഥിക്കുന്നു

ജോണി ലൂക്കോസ്, മനോരമ  ടിവി 

ആ കുടുംബം ഇതെങ്ങനെ സഹിക്കും എന്ന് ഓർത്തിട്ട് എനിക്ക്  സങ്കടം അടക്കാൻ ആവുന്നില്ല. ബിജുവും ഡോളിയും ഈ മോനും ഞങ്ങളും ഒക്കെ  അവിടെ താമസിച്ചത് ഒരേകുടുംബം ആയാണ്. ഇത് താങ്ങാനാവുന്നില്ല.

അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

ജെഫിന്റെ വേർപാടിൽ ഫോമയുടെ ആദരാജ്‌ഞലികൾ.  ഈ ദുഃഖം താങ്ങാൻ ആ കുടുംബത്തിന് ജഗദീശ്വരൻ തുണയാവട്ടെ.

പി.പി. ചെറിയാൻ, ഡാളസ് 

മരണം എപ്പോഴും വേദനാജനകമാണ്. അതും ആകസ്മികമായി സംഭവിക്കുമ്പോൾ. ബിജു കിഴക്കേകുറ്റിന്റെ മകന്റെ മരണത്തിൽ അവർ അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് വര്ണിക്കുക അസാധ്യമാണ്. ദൈവം അവരെ ആശ്വസിപ്പിക്കട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക