Image

ജലന്ധര്‍ രൂപതയില്‍ വീണ്ടും വിവാദം: യുവ മലയാളി കന്യാസ്ത്രീ ചാപ്പലില്‍ തൂങ്ങിമരിച്ച നിലയില്‍

Published on 30 November, 2021
ജലന്ധര്‍ രൂപതയില്‍ വീണ്ടും വിവാദം: യുവ മലയാളി കന്യാസ്ത്രീ ചാപ്പലില്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: ജലന്ധര്‍ രൂപത വീണ്ടും വിവാദത്തില്‍. രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ ഇമാകുലേറ്റ് സിസ്‌റ്റേഴ്‌സ് സന്യാസ സഭയിലെ യുവ മലയാളി കന്യാസ്ത്രീയെ മഠത്തിലെ ചാപ്പലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി സിസ്റ്റര്‍ മേരി മേഴ്‌സി (30) ആണ് മരിച്ചത്. ജലന്ധര്‍ ബിഷപ് ഹൗസില്‍ നിന്ന് മരണവാര്‍ത്ത എല്ലാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അയച്ചുവെങ്കിലും മരണകാരണം വ്യക്തമാക്കിയിട്ടില്ല.

മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തി സംസ്‌കരിക്കും. മരണത്തില്‍ സംശയമുള്ളതിനാല്‍ തങ്ങള്‍ സ്ഥലത്തെത്തിയിട്ട് പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചത്. 

അതേസമയം, രൂപതയിലെ ഒരു പള്ളിയുടെ ജനാലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും 'ജീവിതം മടുത്തു, തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നു'മുള്ള ആത്മഹത്യ കുറിപ്പും ലഭിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക