Image

മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

Published on 30 November, 2021
മരക്കാര്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലുമെത്തും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍



മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയിലും റിലീസിനെത്തും. തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യമറിയിച്ചത്. 

തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിനു ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. അതുകൊണ്ട് തീര്‍ച്ചയായും തീയേറ്റര്‍ റിലീസിനു ശേഷം മരക്കാര്‍ ഒടിടിയിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 2നാണ് മരക്കാര്‍ ലോകവ്യാപകമായി റിലീസിനെത്തുന്നത്.  പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, 
മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതല്‍ 100 കോടിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക