Image

ബിജു കിഴക്കേകുറ്റിൻറെ  പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] കാറപകടത്തിൽ അന്തരിച്ചു

Published on 30 November, 2021
ബിജു കിഴക്കേകുറ്റിൻറെ  പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] കാറപകടത്തിൽ അന്തരിച്ചു

ചിക്കാഗോ:  

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റിന്റെ രണ്ടാമത്തെ പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞുണ്ടായ കാറപകടത്തിൽ ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.  ഏതാനും ആഴ്ചകൾക്ക് മുൻപ് ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ പിതാവിനോടൊപ്പം നിറ  സാന്നിധ്യമായിരുന്നു അന്തരിച്ച  ജെഫിൻ.  ഓഡിയോ വിഷ്വൽ മേഖലയിൽ പഠനം പൂർത്തിയാക്കിയതിന് ശേഷം , പിതാവിനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുകയും അതിനോടൊപ്പം ഓഡിയോ വിഷ്വൽ മേഖലയിൽ സ്വന്തമായി പ്രവർത്തനങ്ങൾ നടത്തുന്നതിൻറെ ഭാഗമായി ഒരു സ്റ്റുഡിയോക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നതിനിടയിലാണ് ആകസ്മികമായി മരണം റോഡ് ആക്സിടന്റിന്റെ രൂപത്തിൽ ജെഫിനെ തട്ടിയെടുക്കുന്നത്.

ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്.
ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്,

സംസ്കാര ശുശ്രൂഷകൾ ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയുമായി  (Dec 5 & 6 ) നടത്തപ്പെടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക