Image

കൊടിക്കുന്നില്‍ സുരേഷ്​ എം.പി പാര്‍ലമെന്റിൽ കാല്‍വഴുതി വീണു

Published on 30 November, 2021
കൊടിക്കുന്നില്‍ സുരേഷ്​ എം.പി പാര്‍ലമെന്റിൽ കാല്‍വഴുതി വീണു
ന്യൂഡല്‍ഹി: ലോക്​സഭ എം.പി കൊടിക്കുന്നില്‍ സുരേഷ്​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ കാല്‍വഴുതി വീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍നിന്ന്​ പുറ​േത്തക്ക്​ വരുന്നതിനിടെയാണ്​ സംഭവം. പ്രഥമ ശുശ്രൂഷ നല്‍കി എം.പിയെ രാം ​മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു.

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട്​ പ്രതിഷേധിച്ച്‌​ 12 പ്രതിപക്ഷ രാജ്യസഭ എം.പിമാരെ സസ്​പെന്‍ഡ്​ ചെയ്​തതുമായി ബന്ധ​െപ്പട്ട്​ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസിലായിരുന്നു യോഗം. ഇതില്‍ പ​​െങ്കടുത്ത്​ പുറത്തിറങ്ങുന്നതി​നിടെയാണ്​ അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക