Image

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

Published on 30 November, 2021
കര്‍ണാടകയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
മംഗളൂരു ;കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ 15 മാസംമുമ്ബ് മരിച്ച രണ്ടുപേരുടെ മൃതദേഹം ഇഎസ്‌ഐ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി.

ചാമരാജ്പേട്ട സ്വദേശി ദുര്‍ഗ (40), ബംഗളൂരു കെ പി അഗ്രഹാരയിലെ മുനിരാജു (35) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മോര്‍ച്ചറിയില്‍ കടുത്ത ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമര്ശമുയരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

2020 ജൂലൈയിലാണ് കോവിഡ് ബാധിതരായ ഇരുവരെയും ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കം മരിച്ചു. ഒരാളുടെ മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. രണ്ടാമത്തെയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസിനായില്ല. ശീതീകരണിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ ആരും തിരിഞ്ഞുനോക്കിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക