Image

ശബ്ദമലിനീകരണ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published on 30 November, 2021
ശബ്ദമലിനീകരണ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന്  ഹൈക്കോടതി
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി നിലവിലുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി.

ശബ്ദമലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹി അനൂപ് ചന്ദ്രന്‍ അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്‍്റെ ഉത്തരവ്.

ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നല്‍കുമ്ബോള്‍ തന്നെ ശബ്ദമലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ദേവസ്വം ബോര്‍ഡുകള്‍, വഖഫ് ബോര്‍ഡുകള്‍ തുടങ്ങിയ മതസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക