EMALAYALEE SPECIAL

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തക പരിചയം : എ.സി.ജോര്‍ജ്)

Published

on

അമേരിക്കയില്‍   ടെക്സസ് സ്റ്റേറ്റിലെ ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ ഭാഗത്ത്  മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്റെ രചയിതാവ് കുര്യന്‍ മ്യാലില്‍ . 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു.'' ''ആടുജീവിതം അമേരിക്കയില്‍  '' എന്നിങ്ങനെ ജനപ്രീതിയാര്‍ജ്ജിച്ച രണ്ടു നോവലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ''എല്ലാം മക്കള്‍ക്കുവേണ്ടി' എന്ന ഈ കൃതി അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണ്. നോവലിന്റെ പേരുപോലെ തന്നെ 'എല്ലാം മക്കള്‍ക്കുവേണ്ടി' ജീവിച്ച ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരന്റെ വേദനയും യാതനയും സന്തോഷവും ദുഖവും ഇടകലര്‍ന്ന ജീവിത ബോധന കഥയാണ് ഈ നോവലിലെ മുഖ്യ ഇതിവൃത്തം. ത്യാഗത്തിന്റെയും അതിലുപരി ഹൃദയ ദുഖഭാരങ്ങളും പേറികൊണ്ടുള്ള കഥാനായകനായ 'കുഞ്ഞുവര്‍ക്കി'യുടെ ജീവിതത്തിന്റെ ഒരു ശരാശരി ആയൂര്‍ദൈര്‍ഘ്യത്തിലെ തൊണ്ണൂറു ശതമാനവും വിവരിച്ചുകൊണ്ട് ഏതാണ്ട് ദുഃഖപര്യസായി നോവല്‍   അവസാനിപ്പിക്കുകയാണിവിടെ. ബാക്കിയുള്ള കഥാനായകന്റെ ദുരിതപൂര്‍ണ്ണമായ ജീവിതകഥ വായനക്കാരന്റെ സങ്ക പ്പത്തിലേക്ക് വിട്ടുകൊണ്ട്  നോവലിസ്റ്റ് ഇവിടെ കഥയ്ക്കു വിരാമമിടുകയാണ്. കേരളത്തില്‍  ആരംഭിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കര്‍ഷക കൂലി തൊഴിലാളിയായി ജീവിതം തുടങ്ങിയ കുഞ്ഞുവര്‍ക്കിയുടെ സംഭവബഹുലമായ ജീവിതകഥ ഏവരുടെയും ആദ്രത, അനുകമ്പ പിടിച്ചുപറ്റുന്ന രീതിയി , ഹൃദയദ്രവീകരണ ഭാഷയി  നോവലിസ്റ്റ് കഥ പറയുന്നു.

കേരളത്തിലെ നാട്ടിന്‍പുറത്ത് അതിദരിദ്രമായ ഒരു ലാറ്റിന്‍ കത്തോലിക്കാ കൂലി തൊഴിലാളി കുടുംബത്തിലെ 13 സന്താനങ്ങളില്‍   ഒരുവനായിട്ടാണ് കുഞ്ഞുവര്‍ക്കിയുടെ ജനനം. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യം. മൂന്നാംക്ലാസു മാത്രം വിദ്യാഭ്യാസം. അര്‍ദ്ധപട്ടിണി, കൂലിതൊഴില്‍  , മീന്‍പിടുത്തം എന്നാ  യഥാസമയം, വിവാഹിതനായ കുഞ്ഞുവര്‍ക്കി ഭാര്യ മറിയാമ്മ ദമ്പതികള്‍ക്ക് മൂന്ന് സന്താനങ്ങള്‍ ലാലി, സജി, സാജന്‍. കുഞ്ഞു വര്‍ക്കിക്ക് 32 വയസുള്ളപ്പോള്‍ ഭാര്യ മറിയാമ്മ ദീനം വന്ന് ഇഹലോകവാസം വെടിഞ്ഞു. കുഞ്ഞുവര്‍ക്കി വളരെ ചെറുപ്പമായിരുന്നിട്ടും ഒരു രണ്ടാം വിവാഹത്തെപറ്റി ചിന്തിയ്ക്കാതെ ആ കുരുന്നു പൈതങ്ങള്‍ക്കായി മാത്രം പകലന്തിയോളം എല്ലുമുറിയെ പണിയെടുത്തു. ലാലിയെയും സാജനെയും പഠിപ്പിച്ച് നഴ്സാക്കി. പഠിത്തത്തില്‍  പിന്നോക്കമായിരുന്ന സജിക്ക് ടാക്സി കാര്‍ വാങ്ങി ഏര്‍പ്പാടാക്കി.

 ലാലി സുധാകരന്‍ എന്ന മെയില്‍   നഴ്സിനെ പ്രേമിച്ചു വിവാഹം കഴിച്ചു. ഒരു നായരായ സുധാകരനെ ലാലി വിവാഹം ചെയ്യുന്നതില്‍   ആദ്യമൊക്കെ കുഞ്ഞുവര്‍ക്കിക്കു എതിര്‍പ്പുണ്ടായിരുന്നെങ്കിലും അതു സന്തോഷപൂര്‍വ്വം മകള്‍ക്കായി നടത്തുകയും കൂടെ നില്‍ക്കുകയും ചെയ്തു. കുഞ്ഞുവര്‍ക്കിയുടെ ആഗ്രഹ പ്രകാരം സാമ്പത്തിക ഭദ്രതയും കണക്കിലെടുത്ത് ലാലി സുധാകര നഴ്സ് ദമ്പതികള്‍ അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കയിലെത്തിയ അവര്‍ അധികം താമസിയാതെ പിതാവായ കുഞ്ഞുവര്‍ക്കിയെയും സ്ഥിരമായ കുടിയേറ്റ വിസയില്‍  അമേരിക്കയിലെത്തിച്ചു. പിന്നീട് ഫാമിലി റീയൂണിഫിക്കേഷന്‍ സ്ഥിര കുടിയേറ്റ വിസയില്‍  കുഞ്ഞുവര്‍ക്കി മറ്റു രണ്ടു മക്കളായ സജിയേയും സാജനേയും അമേരിക്കയിലെത്തിച്ചു. ഇവര്‍ രണ്ടുപേരും അമേരിക്കയിലെത്തിയശേഷം വിവാഹമാര്‍ക്കറ്റില്‍   അവരുടെ വിലയും  നിലയും ഡിമാന്റും കുത്തനെ നൂറു മടങ്ങായി. നാട്ടില്‍   കുഞ്ഞുവര്‍ക്കി കൂലി തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ധനികരായ പാരമ്പര്യമുള്ള രണ്ടു സീറോ മലബാര്‍ കുടുംബത്തിലെ സുന്ദരികളായ സജിനിയെ സജിയും, ക്നാനായക്കാരി സുന്ദരി സൂനുവിനെ സാജനും വിവാഹം കഴിച്ചു. അങ്ങനെ നാട്ടിലെ  കൂലി തൊഴിലാളി ആയിരുന്ന കുഞ്ഞുവര്‍ക്കിയുടെ മൂന്നുമക്കളും അവരുടെ ജീവിതപങ്കാളികളും അമേരിക്കയില്‍   റിയൂണിഫയിഡു കുടുംബമായി.

  പിന്നങ്ങോട്ട് ഈ കുടുംബത്തിന്റെ അനുദിന ജീവിതവും ചുറ്റുപാടുകളും യാതൊരു മറയുമില്ലാതെ അമേരിക്കന്‍ മണ്ണിന്റെ ജീവിതശൈലിയും ഗന്ധവും ഇടകലര്‍ത്തി നോവലിസ്റ്റ് വിവരിക്കുകയാണ്. പണവും പത്രാസും ഉയിര്‍ന്ന ജീവിത സൗകര്യങ്ങളും കൈവന്നപ്പോള്‍ ഈ മക്കളില്‍   ഭൂരിഭാഗവും വന്നവഴി മറക്കുകയും, തലമറന്ന് എണ്ണതേക്കുകയും ചെയ്തു. അവരുടെ വാചകമടിയും പെരുമാറ്റങ്ങളും വീമ്പടിക്കലും നാട്ടിലെ പഴയ മഹാരാജാവിന്റെ മക്കളായി പിറന്നമാതിരിയായി. നാട്ടില്‍   കൂലി തൊഴിലാളിയായിരുന്ന പാവപ്പെട്ട പിതാവ് കുഞ്ഞുവര്‍ക്കിയെ അവര്‍ പലപ്പോഴായി അവഹേളിച്ചു. അവര്‍ പിതാവിനോടു നന്ദിഹീനമായി പെരുമാറി. എന്നാലും അമേരിക്കയിലും കുഞ്ഞുവര്‍ക്കി സ്വന്തം മക്കള്‍ക്കായി ജീവിതം തുടര്‍ന്നു. മക്കളുടെ തന്റെ കൊച്ചുമക്കളെ മാറി മാറി  പരിചരിക്കുക, വീടു വൃത്തിയാക്കുക, തുടക്കുക, ആഹാരം പാകം ചെയ്യുക എന്നതു മാത്രമായി കുഞ്ഞുവര്‍ക്കിയുടെ ജീവിതം. ബെയ്സ്മെന്റിലെ സൗകര്യം കുറഞ്ഞ അവഗണിക്കപ്പെട്ട ഒരു കൊച്ചുമുറിയാണ് മക്കള്‍ മാറി മാറി കുഞ്ഞുവര്‍ക്കി എന്ന പിതാവിന് അലോട്ട് ചെയ്തിരുന്നത്.

മക്കളില്‍   ചിലര്‍ പള്ളിയി  പോയി ആളുകളിക്കുക. വിവിധസംഘടനകളില്‍   ഭാരവാഹിയായി വിളങ്ങുക, തിളങ്ങുക വല്ല നക്കാപ്പിച്ച ദാനധര്‍മ്മങ്ങള്‍ നടത്തി അതിന്റെ ഇരട്ടി കൊടുത്തെന്ന അവകാശവാദവുമായി വ്യാജഫോട്ടോകളും, വീഡിയോകളുമായി പത്രമാധ്യമങ്ങളില്‍   ഇടം പിടിച്ച് പൊങ്ങച്ചങ്ങള്‍ ആവുന്നത്ര വിളമ്പുന്ന ചില മലയാളികളില്‍   ചിലരായി സ്വന്തം മക്കള്‍ മാറുന്നതായി തേങ്ങുന്ന ഹൃദയഭാരത്തോടെ തണുത്തുമരച്ച് ബേസ്മെന്റില്‍   കഴിയുമ്പോള്‍ കുഞ്ഞു വര്‍ക്കിക്കു ബോധ്യമായി. നോവലിസ്റ്റായ കുര്യന്‍ മ്യാലി  കേന്ദ്രബിന്ദുവായ  കഥയോടൊപ്പം തന്നെ ഉപകഥകളും മറ്റു വൈവിധ്യമേറിയ അമേരിക്കന്‍ കുടിയേറ്റക്കാരേയും അമേരിക്കന്‍ മലയാളികളേയും അവരുടെ ജീവിത മുഹൂര്‍ത്തങ്ങളെയും പലയിടത്തും ഗൗരവമായും എന്നാ  അതിജീവനത്തിനും ചിന്തയ്ക്കും വഴിയൊരുക്കത്തക്ക രീതിയില്‍   തന്നെ കഥാഗതികള്‍ തിരിച്ചുവിടുന്നതി  ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നാ  അത്യന്തം വിനോദവും കൗതുകവും നര്‍മ്മവും നോവലിലെ വര്‍ണ്ണനകളി  കലര്‍ത്താന്‍ നോവലിസ്റ്റ് മറന്നിട്ടില്ലാ. ഇംഗ്ലീഷ് പഠിക്കാന്‍ വയസനായ കുഞ്ഞുവര്‍ക്കി ബായ്ക്ക് പായ്ക്കും തൂക്കി കമ്മ്യൂണിറ്റി കോളേജി  പോകുന്നതും, അവിടെവെച്ച് അതികലശലായി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും, അക്കാര്യം അറിയിക്കാനായി പാന്റ്സിന്റെ മുന്‍ഭാഗം പിടിച്ചുകൊണ്ടു തൊട്ടു കാണിച്ച് ആംഗ്യഭാഷയി  സായിപ്പിനോടും മദാമ്മയോടും മൂത്രപ്പുര അല്ലെങ്കി  മുള്ളാനുള്ള ആഫീസ് തിരക്കുന്നതും അവസാനം മൂത്രം മുട്ടല്‍   അസഹ്യമായി കോളേജ് കാമ്പസിന്റെ ഭിത്തിയിലേക്ക് തിരിഞ്ഞുനിന്ന്  കേരളാ മോഡലി  നീട്ടിപിടിച്ച് മൂത്രമൊഴിക്കുന്നതും പോലീസ് പിടിയിലാകുന്നതും അതിസരസമായി, നൈസര്‍ഗീകമായി കഥാകൃത്തു വിവരിച്ചിരിക്കുന്നു.

മറ്റു ചില മുഹൂര്‍ത്തങ്ങളില്‍   ചില മലയാളികള്‍ അമേരിക്കയിലെത്തി നല്ല സാമ്പത്തീക നില കൈവന്നശേഷം വളരെ നന്ദിഹീനമായി അവരെ ഇവിടെ വളരെ അധികം യാതനകളും, വേദനകളും, ദ്രവ്യ നഷ്ടവും സഹിച്ച്, ഇവിടെ വരുത്തി സംരക്ഷിച്ച് ഒരു നല്ല നിലയിലാക്കിയ മുതിര്‍ന്ന സഹോദരനെയോ സഹോദരിയെയോ ബന്ധുക്കളെയോ ശത്രുക്കളായി കണക്കാക്കി. അവരില്‍   കുറ്റങ്ങള്‍ കണ്ട് അവര്‍ക്കെതിരെ നിരന്തരം യുദ്ധങ്ങള്‍ നടത്തുന്നവരെയും നോവലില്‍   പരാമര്‍ശന വിധേയമാക്കിയിട്ടുണ്ട്. എല്ലാം മക്കള്‍ക്കായി മാത്രം ജീവിക്കുന്ന മാതാവോ, പിതാവോ, അല്ലെങ്കി  മറ്റ് കുടുംബാംഗങ്ങളോ കടന്നുപോകുന്ന ജീവിതകഥകളുടെ പരിഛേദമോ  നേര്‍കാഴ്ചയോ ആണ് ഈ നോവലില്‍   ഇതള്‍ വിരിയുന്നത്. കോഴിക്കോട്ടുള്ള സ്പെന്‍ ബുക്സാണ് പ്രസാധനം  നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകത്തിനും  നോവലിസ്റ്റായ കുര്യന്‍ മ്യാലി  സാറിനും എല്ലാ ഭാവുകങ്ങളും  ആശംസകളും.എ.സി.ജോര്‍ജ്

Facebook Comments

Comments

  1. എന്ത് ചെയ്യാനാണ്. പലരും മക്കൾക്ക് വേണ്ടി മാത്രമായി ജീവിച്ചു അതേ മക്കളുടെ കൈകൾ കൊണ്ട് തന്നെ പീഡനങ്ങളും അവഗണനയും ഏറ്റുവാങ്ങാറുണ്ട് . പലരും അത് പുറത്തു പറയാറില്ല. മാതാപിതാക്കളെ പീഡിപ്പിക്കുന്ന പലരും പള്ളിയിലും അസോസിയേഷനുകളിലും ഒക്കെ നേതാക്കളും ദാനധർമ്മ ശീലുകളും ഒക്കെയായി നടിച്ചു പ്രത്യക്ഷപ്പെട്ട് കയ്യടി വാങ്ങാറുണ്ട്. ഒരുതരത്തിൽ നന്ദിയില്ലാത്ത ലോകം ആണല്ലോ ഇത്. വന്ന വഴി മറക്കുന്നവർ, തലമറന്ന് എണ്ണ തേയ്ക്കുന്ന അഹങ്കാരികൾ എല്ലാം മലപോലെ വളരുന്നത് ആണല്ലോ കാണുന്നത്. അമേരിക്കൻ വിസയ്ക്കായി ഫയൽ ചെയ്തു ഇവിടെ കൊണ്ടുവന്നു വിദ്യാഭ്യാസവും കൊടുത്തു, ജോലിയും വാങ്ങി കൊടുത്തു പണവും സർവ്വ സൗകര്യം ചെയ്തു കൊടുത്ത ശേഷം അവരെ, അതു കൊടുത്ത വരെ, സഹായിച്ചവരെ തിരിഞ്ഞു നിന്ന് വളരെ നന്ദി ഹീനമായി, ഉപകാരം ചെയ്തവരെ പരമ ശത്രുക്കളായി കണക്കാക്കി ഗ്രൂപ്പ് പോലും ചേർന്നു അറ്റാക്ക് ചെയ്യുന്നത് കണ്ടിട്ടില്ലേ? നിങ്ങളിൽ പലർക്കും നമ്മളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഇല്ലേ? ഇത്തരം നോവലുകളിൽ മനുഷ്യ നന്ദിയില്ലായ്മയുംമൊക്കെ ആയിരിക്കണം പരാമർശിച്ചിരിക്കുന്നത്. കഥകൾ ആണെങ്കിൽ തന്നെ ഇതൊക്കെ പലയിടത്തും സംഭവിക്കുന്നത് തന്നെയല്ലേ. പിന്നെ ഒന്നു പറയാനുള്ളത് അമേരിക്കയിൽ വന്നെത്തി അമേരിക്കയിലെ സർവ്വ സൗകര്യവും അനുഭവിച്ചശേഷം അമേരിക്കയെ കുറ്റം പറയുന്ന ഒരു അവസ്ഥ ഥ അതും ഇവിടെ കാണുന്നില്ലേ? ഏതായാലും ഇത്തരം അനുഭവങ്ങളും നോവലുകളും മനുഷ്യനെ നന്നാക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.

  2. Sudhir Panikkaveetil

    2021-11-30 15:31:03

    എല്ലാം മക്കൾക്കുവേണ്ടിയെന്നുള്ളത് വളരെ തെറ്റായ ചിന്തയും അങ്ങനെ ജീവിക്കുന്നവർ പരിതാപകരമായ അവസ്ഥയിൽ എത്തുന്നതും നിത്യസംഭവമാണ്. കേട്ടാൽ മഹത്തരമെന്ന് തോന്നുന്ന ഈ അടിമചിന്താഗതിയാണ് വൃദ്ധസദനങ്ങൾക്ക് പിറവി നൽകിയത്. എന്താണ് നോവൽ മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശം എന്ന് ജോർജ് സാർ എഴുതിയതിൽ നിന്നും മനസ്സിലാകുന്നത് എല്ലാ മക്കൾക്കുവേണ്ടി എന്ന ആദർശം പ്രായോഗികവും അനുകരണീയവും അല്ലെന്നാണു. എഴുത്തുകാർ മനുഷ്യരെ സമൂഹത്തെ പ്രബുദ്ധരാക്കുന്നതിൽ ശ്രദ്ധിക്കുന്നത്എപ്പോഴും നല്ലതാണ്. എഴുത്തുകാരനും നിരൂപകനും അഭിനന്ദനങ്ങൾ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിഷപ്പ് ഫ്രാങ്കോ കേസ് വിധിയുടെ പൂർണരൂപം

ബിഷപ്പും കന്യാസ്ത്രീയും വിധിയും (ജോണ്‍  കുന്തറ)

കവി സച്ചിദാനന്ദൻ: മഹാമാരിക്കാലത്ത് മറ്റൊരു ആത്മീയത തേടി... (വിജയ് സി. എച്ച്)

മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )

ഹൈ സ്‌പീഡ് റെയിൽ കേരളത്തിലും റഷ്യയിലും (നടപ്പാതയിൽ ഇന്ന്- 17-ബാബു പാറയ്ക്കൽ)

ഒരു പലസ്തീൻ യുവതിയുടെ പോരാട്ടങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ബിജെപിയും അഖിലേഷും, പിന്നെ ചിത്രത്തിൽ നിന്ന് മായുന്ന കോൺഗ്രസും ബിഎസ്പിയും  (സനൂബ്  ശശിധരൻ)

ജോൺസ് ഹോപ്കിൻസും  പിണറായിയുടെ ചികിത്സയും 

മല്ലപ്പള്ളിയിലേക്ക് ഒരു സൗജന്യയാത്ര (സുധീർ പണിക്കവീട്ടിൽ)

ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് (കോര ചെറിയാന്‍)

ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ! (വിജയ് സി. എച്ച് )

വരുമോ കാലനില്ലാക്കാലം, ഇനി ജീവിക്കാം 180 വയസു വരെ (ദുര്‍ഗ മനോജ്)

കലാലയ രാഷ്ട്രിയം... കൊല്ലിനും കൊലയ്ക്കുമോ !  

ആത്മരതിയുടെ  പൊങ്കാലകള്‍...(ഉയരുന്ന ശബ്ദം-44: ജോളി അടിമത്ര)

'ദാസേട്ടന്‍' എന്ന ഗാനമഴ  (വിജയ് സി.എച്ച് )

ഉഴിച്ചിലും പിഴിച്ചിലും - (രാജു മൈലപ്രാ)

ഒരു കുടുംബിനിയുടെ കൈലാസ യാത്രകൾ (വിജയ് സി. എച്ച്) 

ഇ-മലയാളി മാസിക ജനുവരി ലക്കം വായിക്കുക

രാഷ്ട്രീയ കൊലപാതകങ്ങളല്ല, ആദര്‍ശ ജീവിതമാണു പ്രധാനം. കൊല്ലും കൊലയ്ക്കും എന്നാണറുതി വരുക? (ദുര്‍ഗ മനോജ് )

പുലരികൾക്ക് ഈശ്വര ചൈതന്യം കൂടുതലാണ്, അത് ഊർജ്ജമാണ് (ദീപ.ആർ)

കെ. റയിൽ: കൺഫ്യുഷൻ തീർക്കണമേ (നിങ്ങൾ എന്ത് പറയുന്നു?? ഞങ്ങൾക്ക് എഴുതുക)

അമേരിക്കൻ വിവാഹങ്ങളിലെ മൂല്യച്യുതി തിരയുമ്പോൾ (ജെയിംസ് കുരീക്കാട്ടിൽ)

ആപ്പുണ്ടാക്കി ആപ്പിലാകരുതേ, മി. ട്രംപ് (ദുർഗ മനോജ് )

നൊന്തു പെറ്റവള്‍ക്കേ പേറ്റുനോവിന്റെ വിലയറിയൂ (ദുര്‍ഗ മനോജ് )

അമ്മ മലയാളം ശ്രേഷ്ഠ വഴിയിൽ... (വിജയ് സി. എച്ച് )

ഇനി ഞാന്‍ ഉറങ്ങട്ടെ അമ്പതാമാണ്ടില്‍,  അച്ഛന് ജയയുടെ ഇംഗ്ലീഷ് പ്രണാമം (കുര്യന്‍ പാമ്പാടി)

നരേന്ദ്ര മോദി, ഇന്ത്യയുടെ ദീപസ്തംഭം (ലേഖനം: സാം നിലമ്പള്ളില്‍)

കോവിഡ് പുതിയ സാധാരണ രോഗം (ബി ജോൺ കുന്തറ)

പള്ളിയിൽ രണ്ടാളെ കൊന്ന  കേസ്: ശിക്ഷ ഒഴിവാക്കാൻ സനീഷ് ഹർജി നൽകി 

View More