Image

60 കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ

Published on 30 November, 2021
60 കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ
ജയ്പൂര്‍: രാജസ്ഥാനില്‍ 60 കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ. രാജസ്ഥാനിലെ ഹാനുമന്‍ഘട്ടിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

റെക്കോഡ് വേഗത്തില്‍ 74 ദിവസത്തിനുളളിലാണ് സെഷന്‍സ് ജഡ്ജി സഞ്ജീവ് മാങ്കോ വിധി പ്രസ്താവിച്ചത്.

സെപ്തംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ 60 കാരിയാണ് ക്രൂരതയ്്ക്ക് ഇരയായത്. 19 വയസുളള മാണ്ഡ്യ എന്ന് വിളിക്കുന്ന സുരേന്ദ്ര ആയിരുന്നു കേസിലെ പ്രതി. ഇരുവരും മുന്‍പരിചയമുളളവരാണ്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് സൂപ്രണ്ട് പ്രീതി ജയിന്‍ പറഞ്ഞു. സാങ്കേതിക തെളിവുകളുടെയും മറ്റ് മൊഴികളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രയെ കസ്റ്റഡിയിലെടുത്തത്. ഏഴ് ദിവസത്തിനുളളില്‍ അന്വേഷണം നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വേഗത്തിലുളള വിചാരണയ്‌ക്ക് ഇതും നിര്‍ണായകമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക