Image

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം

Published on 30 November, 2021
ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി ; രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലിമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പൗരത്വ (ഭേദഗതി) നിയമം, 2019 ഡിസംബര്‍ 12നാണ് വിജ്ഞാപനം ചെയ്തത്. 2020 ജനുവരി പത്തിന് നിയമം പ്രാബല്യത്തില്‍ വന്നു. സിഎഎ നിയമത്തിന്റെ പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് ഇപ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാം. ദേശീയ തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍ഐസി) തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല - മറുപടിയില്‍ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

അസമില്‍ 2015ല്‍ എന്‍ ആര്‍ സി ആരംഭിച്ചിരുന്നു. 3.11 കോടി ആളുകളുടെ പേരുകളുള്ള അന്തിമ പട്ടിക 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചു. 19 ലക്ഷത്തിലധികം അപേക്ഷകര്‍ ഇതില്‍ നിന്ന് പുറത്തായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക