Sangadana

' അംബാപ്രശസ്തി ' കൂടിയാട്ടരൂപത്തില്‍ വേദിയിലേയ്ക്ക്

ജോബിന്‍സ്

Published

on

മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രം അരങ്ങിലെത്തിക്കുന്നു. കൂടിയാട്ട രൂപത്തിലാണ് കഥ വേദിയിലെത്തുന്നത്. അംബാപ്രശസ്തി എന്ന സംസ്‌കൃതനാടമാണ് കൂടിയാട്ടമായി പരിണമിക്കുന്നത്. സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. എണ്ണാഴി രാജനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. കൂടിയാട്ടലോകത്തെ യുവകലാകാരികളില്‍ ശ്രദ്ധേയയായ കലാമണ്ഡലം സംഗീതയാണ് അംബാപ്രശസ്തി കൂടിയാട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവതരണത്തിന്റെ ആദ്യഘട്ടമായ അംബയുടെ പുറപ്പാടും നിര്‍വ്വഹണവും ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ വൈകുന്നേരം 5.30ന് തൃശ്ശൂര്‍ തെക്കേ സ്വാമിയാര്‍ മഠത്തില്‍ വച്ച് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846275734 ഈ നമ്പറില്‍ ബന്ധപ്പെടുക

അംബാ പ്രശസ്തി

സമാനതകളില്ലാത്ത ആഖ്യാനരീതിയാണ് ഇതരദൃശ്യ കലകളില്‍ നിന്നും കൂടിയാട്ടത്തെ വ്യത്യസ്തവുംസവിശേഷവുമാക്കി നിലനിര്‍ത്തുന്നത്. അവതരണത്തിന് ആധാരമായെടുക്കുന്ന നാടക ഭാഗത്തെ ആഖ്യാതാവ് പാഠ്യത്തി നപ്പുറത്തേക്ക് സഞ്ചരിപ്പിച്ച് കഥാപാത്രങ്ങളുടെ സ്വത്വത്തിലേക്ക് തിരികെയെത്തുന്ന അഭിനയ രീതിയാണ് ഈ കലക്കുള്ളത്. പുറപ്പാട്, നിര്‍വ്വഹണം, നാടകഭാഗം എന്ന ഘടനയി ലൂടെ യാണ് ഈ ആഖ്യാന രീതി കടന്നുപോകുന്നത്. പൂര്‍വ്വികരാല്‍ ശതാ ബ്ദങ്ങളിലൂടെവികസിക്കപ്പെട്ട് കൈമാറി വന്ന ഈ ഘടനാ പൈ തൃകത്തിലൂടെ അംബ എന്ന കഥാപാത്രത്തെ കൂടിയാട്ടഭൂമികയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് കൂടിയാട്ടത്തിലെ യുവകലാകാരിയായകലാമണ്ഡലം സംഗീത. 

സംസ്‌ക്യത പണ്ഡിതന്‍ Dr. എണ്ണാഴി രാജന്‍ മാസ്റ്റര്‍ രചിച്ച 'അംബാ പ്രശസ്തി 'എന്ന സംസ്‌കൃതനാടകവും നിര്‍വ്വഹണ ശ്ലോകങ്ങളുമാണ് കൂടിയാട്ട അവതരണത്തിന്ആധാരമാകുന്നത്. മാനുഷിക, ദൈവിക ക്രിയകളാ ല്‍ അവസ്ഥപ്പെട്ട 'വിധി ' എന്ന ദുരവസ്ഥയെമറി കടക്കുവാന്‍ അബ അനുഷ്ഠി ക്കുന്ന യാതനകള്‍ അംബോ വാഖ്യാനത്തില്‍ ദൃശ്യമാകുന്നുണ്ട്.പ്രണയഭാവത്തില്‍ നിന്ന് പ്രതികാരദാഹത്തിലേക്ക് പരിവര്‍ത്തനപ്പെടുന്നതു വരെയുള്ളഅംബയുടെ ജീവിതമാണ് അംബാ പ്രശസ്തി നാടകത്തിലെ ഇതിവൃത്തം .

തന്റെ കൂടിയാട്ട ചിട്ടപ്പെടു ത്തലിനെക്കുറിച്ച് സംഗീത ഇങ്ങിനെ പറയുന്നു .' അംബയുടെ ആത്മസങ്കര്‍ഷങ്ങള്‍ എങ്ങിനെ അരങ്ങില്‍ സാധ്യമാക്കാം എന്ന ചിന്തയാണ് അംബ എന്ന കഥാ പാത്രത്തെക്കുറി ച്ചുള്ള അന്വേഷണത്തി ലേക്കും ഗവേ ഷണത്തിലേക്കും നയിച്ചത്. ധര്‍മ്മം പ്രമാണമാക്കുന്ന അധികാരമാണ് തന്റെ വിധിയെ നിശ്ചയിച്ചത് എന്നുഗ്രഹിക്കുന്ന, തന്റെ നീതി സമ്പാദനത്തിന് അതേ ധര്‍മ്മത്തെത്തന്നെ ആയുധമാക്കാമെന്ന് തിരിച്ചറിയുന്ന, അതിനു വേണ്ടി
അഭേദലിംഗത്വത്തെ ആവഹി ക്കുന്ന അംബയുടെ ജീവിത സന്ദര്‍ഭങ്ങളെ കൂടിയാട്ടഘടനയില്‍ അവതരിപ്പിക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്.

അംബാ പ്രശസ്തി എന്ന ഈ കൂടിയാട്ടം ചിട്ടപ്പെടുന്നത് മൂന്നു ഘട്ടങ്ങളിലൂടെയാണ്. ആട്ടപ്രകാര നിര്‍മ്മിതി,ചൊല്ലിയാട്ടം എന്നിവ ആദ്യഘട്ടത്തിലും അംബാപുറപ്പാട്,നിര്‍വ്വഹണം എന്നിവ രണ്ടാംഘട്ടത്തിലും അഞ്ചു ദിവസങ്ങള്‍ കൊണ്ടുള്ള സമ്പൂര്‍ണ്ണാ വതരണം അവസാനഘട്ടത്തിലും നിര്‍വ്വഹിക്കുന്നു .

കൂടിയാട്ടത്തി ന്റെ സമ്പൂര്‍ണ്ണാ വതരണങ്ങളിലൂടെ നേടിയ അനുഭവപരിചയമാണ് സംഗീതയെ ഈ പരിശ്രമത്തിന് പ്രാപ്തയാക്കുന്നത് കൂടിയാട്ട ആചാര്യന്‍ കലാമണ്ഡലം രാമച്ചാക്യാര്‍,ഗുരു,.ഉഷാനങ്ങ്യാര്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും ഈ കൂടിയാട്ടത്തിന്റെ രൂപപ്പെടലിനെ സഹായിക്കുന്നു.'ക്രിയ നാട്യശാല ' എന്ന പേരില്‍ രൂപം കൊള്ളുന്ന കൂടിയാട്ട കേന്ദ്രത്തിന്റെ ആദ്യ സംരംഭം കൂടിയാണ് ഇത്. ഡിസംബര്‍ 3,4,5, തിയ്യതികളില്‍ തൃശ്ശൂര്‍ തെക്കേ സ്വാമിയാര്‍
മഠത്തില്‍ വച്ച് അംബാ പ്രശസ്തി കൂടിയാട്ടത്തിന്റെ പുറപ്പാടും നിര്‍വ്വഹണവും അരങ്ങേറും

കലാ മണ്ഡലം സംഗീത

മഞ്ചേരികരിക്കാട് സ്വദേശിനി കലാമണ്ഡലം സരോജിനി ടീച്ചറുടെ ശിഷ്യയായി ആറു വര്‍ഷം നൃത്തം അഭ്യസിച്ച് 2000 ല്‍ മഞ്ചേരിയില്‍ രാധികനൃത്തകലാ ക്ഷേത്രത്തിന്റെ വാര്‍ഷിക ദിനത്തില്‍ അരങ്ങേറി .
ശാസ്ത്രീയ സംഗീതത്തില്‍ വടക്കാഞ്ചേരി ബാബു മാസ്റ്റര്‍, പയ്യന്നൂര്‍ ജഗതീശന്‍ മാസ്റ്റര്‍ എന്നിവര്‍ ഗുരുക്കന്മാര്‍. 2003 ല്‍ കേരള കലാ മണ്ഡലത്തില്‍ കൂടിയാട്ടം പഠനം ആരം ഭി ച്ചുഗുരുക്കന്മാര്‍ :പദ്മശ്രീ കലാ മണ്ഡലം ശിവന്‍ നമ്പൂതിരി ,കലാ മണ്ഡലം രാമച്ചാക്യാര്‍, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ശൈലജ,കലാമണ്ഡലം സിന്ധു,

ശ്രീ മതി ഉഷാ നങ്ങ്യാരുടെ കീഴില്‍ കൂടിയാട്ടം ഉപരി പഠനം .ശ്രീമതി മാര്‍ഗി സതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടു കൂടി കൂടിയാട്ട പഠനം .നങ്ങ്യാര്‍കൂത്ത് അവതരണത്തിന് ആധാരമായ 'ശ്രീ കൃഷ്ണചരിത്രത്തിന്റെ സമ്പൂര്‍ണ അവതരണ പരമ്പരകള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചു വരുന്നു . .

 2014 മുംബൈ നളന്ദ ഡാന്‍സ് റി സര്‍ച്ച് സെന്ററി ന്റെ 'നൃത്ത്യ നിപുണ 'പുരസ്‌കാരത്തിന് അര്‍ഹയായി .
 2018 ല്‍ കേരള സംഗീ ത നാടക അക്കാദമയുടെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹയായി .
 ഭര്‍ത്താവ് കലാ മണ്ഡലം രതീഷ് ഭാസ് ( മിഴാവ് വാദകന്‍, റിസര്‍ച്ച് സ്‌കോളര്‍ ), മകന്‍ ഗൗതമന്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പൊലീസ് പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാനിരിക്കുന്ന ഒന്നല്ല, ആയിരിക്കരുത് കോടതി: മുൻ ജഡ്ജിയുടെ കുറിപ്പ്

ഇന്ന് രാത്രി കനത്ത സ്നോ വീഴ്ച പല ഭാഗത്തും ഉണ്ടാവുമെന്ന്  വിദഗ്ദർ

കെഎച്ച് എന്‍എ  11-ാമത്  ദേശീയ കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ 

ലാ ലിസ്റ്റാ (ജോസഫ്‌ എബ്രഹാം)

ഷൈനി സജി (56) താമ്പയില്‍ അന്തരിച്ചു

പഞ്ചിമഘട്ട പോരാളി പി.ടി. തോമസിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു

മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ് തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (KAN)-ന് പുതിയ ഭാരവാഹികള്‍

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ്റെ അനുസ്മരണ സമ്മേളനം ഡിസംബര്‍ 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക്.

ഊട്ടി ഹെലികോപ്ടര്‍ അപകടത്തില്‍ ഞെട്ടി രാജ്യം ! 13 പേരും മരിച്ചു, ജീവനോടെ ഒരാൾ മാത്രം

ജനറല്‍ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു

രാജു നാരായണസ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച

കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

വിസ്‌കോണ്‍സില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരു മരണം-20 പേര്‍ക്ക് പരിക്ക്

സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

കെഎച്ച്എഫ്സി ഹിന്ദു പൈതൃകമാസ ആഘോഷം 20, 27 തീയതികളിൽ

കൊറോണക്കാലം ( കഥ: സജ്ന സമീർ)

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, കെ.എന്‍.ആര്‍. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിനു മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

ഹൂസ്റ്റണ്‍ സംഗീത പരിപാടി, നിയന്ത്രണം വിട്ട ജനത്തിരക്കിൽ പെട്ട് എട്ടു മരണം

വെര്‍ജീനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ യംഗ് കിൻ  വിജയിച്ചു 

പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

View More