Image

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥി

Published on 30 November, 2021
 ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍   ഉപരാഷ്ട്രപതി  വെങ്കയ്യ നായിഡു മുഖ്യാതിഥി
ഷിക്കാഗോ, നവംബര്‍ 29:  അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസിഷ്യന്‍സ്  ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAPI)  വാര്‍ഷിക ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ സമ്മിറ്റില്‍  (GHS) ഇന്ത്യന്‍ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു മുഖ്യാതിഥിയാകും. 2022 ജനുവരി 5 മുതല്‍ 7 വരെ ഹൈദരാബാദിലെ ഹോട്ടല്‍ അവാസയില്‍ വച്ച് ഉച്ചകോടി നടക്കുമെന്ന്  AAPI പ്രസിഡന്റ് ഡോ. അനുപമ ഗോതിമുകുളയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയെ സഹായിക്കുന്നതിനായി AAPIയുടെ  എല്ലാ വിഭവങ്ങളും ഏകോപിപ്പിക്കാനും സഹകരിക്കാനും ആഗ്രഹിക്കുന്നതായും അവര്‍ വ്യക്തമാക്കി.

 സാങ്കേതികവിദ്യ, ടെലിമെഡിസിന്‍, പരിവര്‍ത്തനം എന്നിവ ഉപയോഗിച്ച്  ചികിത്സിക്കുന്നതിനേക്കാള്‍ പ്രതിരോധമാണ് നല്ലതെന്നാണ് ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം.

വരുമാനത്തിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണരംഗം  ഏറ്റവും വലിയ മേഖലകളിലൊന്നാണെന്ന് എഎപിഐയുടെ നിയുക്ത പ്രസിഡന്റ് ഡോ. രവി കൊല്ലി ചൂണ്ടിക്കാട്ടി.ഇന്ത്യ ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍  കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും  ഇന്ത്യയിലുടനീളം ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വലിയ പുരോഗതി കൈവരിച്ചതിനാല്‍, രാജ്യം ഇപ്പോള്‍ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബായി മാറിയെന്നും അദ്ദേഹം വിലയിരുത്തി.

 ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത കുറഞ്ഞ ചിലവില്‍ ഉന്നത ഗുണനിലവാരത്തോടെ നല്‍കാന്‍ ലക്ഷ്യമിടുന്നതായി, AAPI യുടെ വൈസ് പ്രസിഡന്റ് ഡോ. അഞ്ജന സമദ്ദര്‍ പറഞ്ഞു. പ്രതിരോധം, രോഗനിര്‍ണയം, ചികിത്സാ ഓപ്ഷനുകള്‍ മെച്ചപ്പെടുത്തുക എന്നതിലും  ആഗോള അതിരുകള്‍ക്കപ്പുറം  ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ പങ്കിടുന്നതിലുമാണ് ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

 ഇന്ത്യയിലെയും വിദേശത്തെയും  ഫിസിഷ്യന്‍മാരെയും  ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരെയും  തമ്മില്‍  കൂടുതല്‍ സഹകരിപ്പിക്കാനുള്ള  സാധ്യതകള്‍ കണ്ടെത്തുകയാണെന്നും   ഡോ. ഗോതിമുകുള  കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്,  www.aapiusa.org/ https://summit.apiusa.org എന്ന സൈറ്റ്  സന്ദര്‍ശിക്കുക

 ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍   ഉപരാഷ്ട്രപതി  വെങ്കയ്യ നായിഡു മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക