Image

എം.വി. ചാക്കോയുടെ (81) സംസ്‌കാരം വെള്ളിയാഴ്ച

Published on 29 November, 2021
എം.വി. ചാക്കോയുടെ (81) സംസ്‌കാരം വെള്ളിയാഴ്ച
ന്യുയോര്‍ക്ക്:  അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് തിരുവല്ല പുളിക്കീഴ് മണപ്പുറത്തു എം.വി. ചാക്കോ, 81, അന്തരിച്ചു.പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും.

പൊതുദര്‍ശനം വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും ( Greek Orthodox Church 10 Mill Road (corner of North Avenue) New Rochelle NY 10804 ) തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (St. Mary’s Orthodox Church
360 Bedford Park Blvd , Bronx NY 10458 ) നടക്കും.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബീച്ച് വുഡ് സെമിത്തേരിയില്‍ (Beechwood Cemetery 179 Beechwood Avenue New Rochelle NY 10801 ).

പരേതന്‍ മൂന്നു തവണ തുടര്‍ച്ചയായി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ്

ഭാര്യ ലീലാമ്മ പത്തനാപുരം പുന്നല വെട്ടശേരി കുടുംബാംഗം . മക്കള്‍: ജയ, ഷിനോ, ജീമോന്‍. മരുമക്കള്‍: ലിജു, നീല്‍, ഹെലന്‍. 8  കൊച്ചുമക്കളുണ്ട്.
രാജു വര്‍ഗീസ്, എം.വി. എബ്രഹാം, അമ്മിണി, കുഞ്ഞുഞ്ഞമ്മ, ഏലമ്മ എന്നിവരാണ് സഹോദരര്‍.

എം.വി. ചാക്കോയുടെ നിര്യാണത്തില്‍ ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍ ജോണ്‍  സി. വര്‍ഗീസ് അനുശോചനം രേഖപ്പെടുത്തി. അമേരിക്കന്‍ ജീവിതത്തെ അടയാളപ്പെടുത്തിയ സാംസ്‌കാരിക നേതാവായിരുന്നു എം.വി. ചാക്കോ. അര  നൂറ്റാണ്ടിനു മുന്‍പ് സംഘടന രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത് ഭാവിയില്‍ ഏറെ ഉപകാരപ്രദമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക