Image

'മന്ത്ര'യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

Published on 29 November, 2021
'മന്ത്ര'യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

ഒരു സമൂഹം എന്ന നിലയിൽ  മലയാളി ഹൈന്ദവ ജനത ലോകമാകെ വിവിധ  വെല്ലു വിളികൾ നേരിടുന്ന കാലഘട്ടമാണ് കടന്നു പോകുന്നത്. നോർത്ത് അമേരിക്കയിലെ സാഹചര്യത്തിൽ പ്രസ്തുത സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറുവാൻ പര്യാപ്തമായ, മികച്ച രീതിയിൽ 
അതിന്റെ  ഉന്നതിക്കായി പ്രവർത്തിക്കുന്ന പ്രാദേശിക  സംഘടനകളും , അതേ   മണ്ണിൽ തല ഉയർത്തി നിൽക്കുന്ന ഭാരതീയ സംസ്കൃതിയുടെ നേർകാഴ്ച്ചയായ കേരളീയ ക്ഷേത്രങ്ങളുമുണ്ട് എന്നത് വസ്തുതയാണ് .ആ സമൂഹത്തിനു പുതു ചൈതന്യം നൽകാൻ ഇവയെയെല്ലാം ഒരു ചരടിൽ കോർത്തു കൊണ്ട് ഒരു ദേശീയ ഹൈന്ദവ സംഘടന "മന്ത്ര" (""MANTRAH":-Malayalee  Association of North  American Hindus ) പിറവിയെടുക്കുന്നു എന്ന് സസന്തോഷം അറിയിക്കുന്നു.  . സംഘടനയുടെ  പ്രാരംഭ  ഭാരവാഹികളെയും,  പ്രവർത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ 2022 ജനുവരിയിൽ ഹ്യുസ്റ്റണിൽ നിശ്ചയിച്ചിട്ടുള്ള ആദ്യത്തെ ജനറൽ ബോഡിക്കു ശേഷം ലഭ്യമാകും .അമേരിക്കയിലെ ക്ഷേത്ര  നഗരി എന്നറിയപ്പെടുന്ന ഹ്യുസ്റ്റണിൽ  2023 ൽ  നടത്തപ്പെടുന്ന  ഗ്ലോബൽ കൺവൻഷനാവും സംഘടനയുടെ ആദ്യത്തെ കുടുംബ സംഗമം.

കേവലം രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവത്തിനപ്പുറം ,സനാതന ധർമത്തിന്റെ നേരറിവുകൾ അനുഭവ വേദ്യമാക്കാൻ ആഗ്രഹിക്കുന്ന നോർത്ത് അമേരിക്കയിലെ ഒരോ മലയാളി ഹൈന്ദവ കുടുംബത്തിനും ദൈനം ദിന അടിസ്ഥാനത്തിൽ അതിനുള്ള അവസരമാണ് പുതിയ സംഘടനയുടെ ആവിർഭാവത്തോടെ കൈവരിക. സംഘടനാ പരിചയം കൈ മുതൽ ആയുള്ള വ്യക്തികളും സംഘടനകളും മുതൽ  യുവ ശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട്  അമേരിക്കയിലെ മലയാളി ഹൈന്ദവ സമാജത്തിലെ പുതിയ തലമുറയ്ക്ക് നവ ചൈതന്യം നൽകാൻ  എല്ലാ സംസ്ഥാനങ്ങളിൽ നിന്നും    പ്രാതിനിധ്യ സ്വഭാവത്തോടെ യുവ കുടുംബങ്ങളും "മന്ത്ര"യുടെ പിന്നിൽ അണിചേരും. നോർത്ത് അമേരിക്കയിലും കേരളത്തിലും സമൂഹ പുനർ നിർമാണത്തിനും സേവന സാംസ്കാരിക വാണിജ്യ വ്യവസായ രംഗങ്ങളിലും നിരവധി കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കാൻ ഈ നവ കൂട്ടായ്മ ലക്ഷ്യമിടുന്നു .
 
പ്രസ്തുത സംഘടനയിലെ അംഗത്വം ലോകത്തിലെ  മലയാളി ഹിന്ദു കൂട്ടായ്‌മയുടെ ഏറ്റവും വലിയ ശൃംഖലയിലേക്കുള്ള പ്രവേശന കവാടമായി തീരുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാവും പ്രവർത്തനം ആരംഭിക്കുക.  ഇതിനായി വിളിച്ചു ചേർത്ത ആദ്യ മീറ്റിംഗിൽ ഇരുന്നൂറിൽപരം കുടുംബങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കുകയും, സംഘടനാ രൂപീകരണത്തിന്റെ പ്രാരംഭ നടപടികൾ കൈ കൊള്ളൂന്നതിനു വേണ്ടി അമേരിക്കൻ മലയാളി ഹൈന്ദവസമൂഹത്തെ എന്നും മുന്നിൽ നിന്ന് ശക്തമായി നയിച്ചിട്ടുള്ള  ശശിധരൻ നായർ (ഹ്യൂസ്റ്റൻ),  ആനന്ദൻ നിരവേൽ (ഫ്ലോറിഡ),  രാജൂ നാണൂ,(ന്യൂ യോർക്ക്), ജയ് ചന്ദ്രൻ (ചിക്കാഗോ), ഡോക്ടർ രേഖ മേനോൻ (ന്യൂ ജേഴ്‌സി) എന്നിവർ    അടങ്ങുന്ന അഡ്വൈസറി കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി.രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഒരു കണ്‍വെന്‍ഷന് ഉപരിയായി, "മന്ത്ര" കെട്ടുറപ്പുള്ള ഒരു ഹിന്ദു സംഘടന ആക്കി, എല്ലാ ഹിന്ദുക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന സംഘടന ആക്കി മാറ്റുവാന്‍ അമേരിക്കൻ മണ്ണിൽ  സനാതന ധര്മത്തിന്റെ  വേരുകൾ ശക്തമായി  നില നിർത്താൻ ആഗ്രഹിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും മന്ത്രയിലേക്ക് സ്വാഗതം ചെയ്യുന്നു.



വാർത്ത അയച്ചത് :രഞ്ജിത് നായർ 



Join WhatsApp News
Mathetharan 2021-11-29 23:28:01
പേരുകൊണ്ട് രണ്ടു സവർണ്ണർ മാത്രമുള്ള ഒരു കമ്മിറ്റി ഭാവിപരിപാടികൾ ജാതിമതഭേദെമന്യേ ചർച്ച ചെയ്‌താൽ നല്ലത്. ഭാവിയിൽ പൂണൂലും,ഹോയ് ഹോയ് വിളികളും അമ്പലങ്ങളും കൊണ്ട് അമേരിക്ക നിറയട്ടെ. അമേരിക്കയിൽ ഒരു ഇരുപത്തിയഞ്ച് കൊല്ലത്തെ ആയുസ്സുള്ള ഈ ജാതി വ്യവസ്ഥ എന്തിനായി പോഷിപ്പിക്കുന്നു..ഭാവിതലമുറ നിങ്ങളുടെ മന്ത്രവും സംഘടനകളും മുന്നോട്ട് കൊണ്ടുപോകുമോ എന്ന് ചിന്തിക്കുക അമേരിക്ക നൽകുന്ന സൗഭാഗ്യങ്ങൾ ആസ്വദിക്കുക.പരസ്പരം സ്നേഹിക്കുക.അതിനു മതം വേണ്ട. ജാതി തിരിച്ച് ധാരാളം സംഘടനകൾ ഇപ്പോൾ ഉണ്ടല്ലോ അത് പോരെ?
Pucham pushkaran 2021-11-30 12:58:56
കൊള്ളാം നല്ല തീരുമാനം! കേരള ഹിന്ദൂസ് ‌ Vs മലയാളി ഹിന്ദൂസ്. ഇവർക്കൊന്നും വേറേ പണിയില്ലേ. പുതിയ വൈറസിനെ എങ്ങനെ നേരിടാം എന്നു രാജ്യങ്ങൾ വേവലാതി പെടുന്ന സമയത്തു ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘടനകൾ ഉണ്ടാക്കി അമ്മാനമാടുന്നു മലയാളി പ്രാഞ്ചികൾ. ഇതിലെ ഒരു ഈസ്റ്റ് കോസ്റ്റ്പ്രതിനിധിക്കു മലയാളം കുരച്ചു കുരച്ചു പോലും അറിയില്ല. ആ ആൾ ന്യൂ യോർക്കിലെ പ്രതിനിധി അല്ല LOL
Ganesh Nair 2021-11-30 15:14:54
What a Non sense? Parallel organization for KHNA? Really pathetic people who has no clues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക