Image

സഭാക നടപടികള്‍ തടസ്സപ്പെടുത്തി; എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 29 November, 2021
 സഭാക നടപടികള്‍ തടസ്സപ്പെടുത്തി; എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഈ സമ്മേളനകാലത്തേക്കാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിലെ സഭയിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടിയെടുത്തത്. 

 പെഗാസസ് വിവാദം, വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്‌ക്കെതിരേയായിരുന്നു എംപിമാരുടെ പ്രതിഷേധം. എളമരം കരിം, ബിനോയ് വിശ്വം, ഫുലോ ദേവി നേതം, ഛായ വര്‍മ , റിപുണ്‍ ബോറ, രാജമണി പട്ടീല്‍, ഡോല സെന്‍, ശാന്ത ഛേത്രി, സയിദ് നാസിര്‍ ഹുസൈന്‍, പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക