FILM NEWS

ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

Published

on


പനാജി: മാംഗ കലാകാരനാവാന്‍ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ്  52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായക/
സംവിധായകന്‍ നടി /നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിട്ടീഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.  

ഒന്‍പത് ദിവസങ്ങള്‍ നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. ഹോമേജ് 
വിഭാഗത്തില്‍ നടന്‍ നെടുമുടി വേണുവിന്റെ മാര്‍ഗം പ്രദര്‍ശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ കൊഞ്ചലോവ്സ്‌കി, ഹംഗേറിയന്‍ സംവിധായകന്‍ ബെല ടാര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സ്പെഷ്യല്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ മണ്‍മറഞ്ഞ ഹോളിവുഡ് താരം ഷോണ്‍ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

(മാതൃഭൂമി)
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'അമ്മ' അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ, നിരുപാധികം തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ; പത്മപ്രിയ

ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലന്നും മമ്മൂട്ടി

ധ്യാന്‍ ശ്രീനിവാസന്‍  'സത്യം മാത്രമേ ബോധിപ്പിക്കു'വില്‍  വില്ലനായി സുധീഷ് 

'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയര്‍ ചെയ്യൂ'; യുവതാരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി 

ഒമിക്രോണ്‍ വ്യാപനം; ടൊവിനോയുടെ 'നാരദനും' വരാന്‍ വൈകും

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ നാദിര്‍ഷാ

അശ്വിന്‍ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന "ഒരു റൊണാള്‍ഡോ ചിത്രം"

'ഹൃദയം' 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസന്‍

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കമന്റിട്ട യുവാവിന് നാദിര്‍ഷായുടെ കിടിലന്‍ മറുപടി

ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

തൈപൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതിയും

മകര സംക്രാന്തിയില്‍ പുതിയ പോസ്റ്ററുമായി 'ബനാറസ്

'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍' ഇമ്രാനെ കുറിച്ച് ജൂഹി ചൗള

പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ സുഖമായിരിക്കുന്നു: ഭാമ

കെ.പി.എ.സി ലളിത ഇനി സിദ്ധാര്‍ത്ഥിന് ഒപ്പം എറണാകുളത്തെ ഫ്‌ളാറ്റില്‍

'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക്

അലി അക്ബര്‍ മതം മാറി, ഇനി രാമസിംഹന്‍

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുഷ്പയില്‍ അങ്ങനെ ചെയ്തതെന്ന് സാമന്ത

സിബിഐ അഞ്ചാം ഭാഗം ; അഭിനേതാക്കള്‍ക്ക് പോലും കഥയറിയില്ല

'ഡ്രൈവിങ് ലൈസന്‍സി'ന്റെ ഹിന്ദി റീമേയ്ക്ക്;'സെല്‍ഫിക്ക്' തുടക്കം

 മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു സേവ് ദ ഡേറ്റ്, വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍

അഞ്ചു വര്‍ഷം മിണ്ടാതിരുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- സന്തോഷ് പണ്ഡിറ്റ്

ബ്രോ ഡാഡി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

അതിജീവിതയ്‌ക്ക്‌ വേണ്ടസമയത്ത്‌ പിന്തുണ ലഭിച്ചില്ലെന്ന്‌ ഡബ്‌ളിയു.സിസി

അര്‍ജുനും മലൈകയും വേര്‍പിരിഞ്ഞു

ശബരിമല ദര്‍ശനം നടത്തി അജയ് ദേവ്ഗണ്‍

പ്രതിഫലത്തില്‍ ഒന്നാമന്‍ മോഹന്‍ലാല്‍, തൊട്ടുപിന്നില്‍ മമ്മൂട്ടി

അക്രമിക്കപ്പെട്ട നടി പോസ്റ്റ് ഇടുന്നതിന് മുമ്പ് എല്ലാവരും എവിടെയായിരുന്നുവെന്ന് നേഹ റോസ് 

മലയാള സിനിമയിലെ "സെക്‌സ് റാക്കറ്റ്" ആരോപണം അന്വേഷിക്കണമെന്ന് ബാബുരാജ്

കൊറോണയ്‌ക്ക് പിന്നാലെ ന്യുമോണിയയും; ലത മങ്കേഷ്‌കറെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

View More