Image

കുറ്റവാളികള്‍ ശ്രദ്ധിക്കുക ; രാത്രി പോലീസ് വീട്ടിലെത്തി ഫോട്ടോയെടുക്കും

ജോബിന്‍സ് Published on 28 November, 2021
കുറ്റവാളികള്‍ ശ്രദ്ധിക്കുക ;  രാത്രി പോലീസ് വീട്ടിലെത്തി ഫോട്ടോയെടുക്കും
സ്ഥിരം കുറ്റവാളികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പുതിയ നടപടിയുമായി പോലീസ്. രാത്രി സ്ഥിരം കുറ്റവാളികളുടെ വീട്ടിലെത്തി ഫോട്ടോയെടുത്ത് ജില്ലാ പോലീസ് മേധാവിയ്ക്കയച്ചു കൊടുക്കും. ആലപ്പുഴ , തൃശൂര്‍ , കോട്ടയം ജില്ലകളില്‍ ഈ പദ്ധതി ആരംഭിച്ചു. മറ്റു ജില്ലകളില്‍ ഉടന്‍ ആരംഭിക്കും. 

പോലീസിന്റെ ക്രൈം ഡ്രൈവ് എന്ന ആപ്പില്‍ സോഷ്യല്‍ പ്രൊഫൈലിംഗ് ചെക്ക് ചെയ്യുമ്പോള്‍ സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ലഭിക്കും. രാത്രി പതിനൊന്ന് മണിക്കും രാവിലെ നാല് മണിക്കുമിടയില്‍ ഇവരുടെ വീട്ടില്‍ പോലീസ് എത്തും . ഇവരുടെ ഫോട്ടോയെടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്യുകയും ചെയ്യും.

ഒന്നിലേറെ കേസുകളില്‍ പ്രതിയായവരെയാണ് സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാത്രിയിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് എന്നതും എല്ലാ കുറ്റകൃത്യങ്ങളിലും തന്നെ സ്ഥിരം കുറ്റവാളികള്‍ പങ്കുണ്ടെന്നതുമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക